CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 37 Seconds Ago
Breaking Now

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 4 ന് ശനിയാഴ്ച ; കാസില്‍ ഗ്രീന്‍ സെന്ററില്‍

ലണ്ടന്‍: സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടന്‍ മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗണ്‍ നടപടികളുടെയും ഭാഗമായി നിര്‍ത്തിവെച്ച തിരുവചന ശുശ്രുഷകള്‍ക്ക്  ഇതോടെ പുനരാരംഭമാവും.

' അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ'(സങ്കീര്‍ത്തനങ്ങള്‍ 43:3)

ലണ്ടന്‍ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷങ്ങളും, വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, സ്തുതിപ്പും, കൗണ്‍സിലിങ്ങും, ഗാന ശുശ്രുഷകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനായുള്ള  സൗകര്യവും ഉണ്ടായിരിക്കും.ശനിയാഴ്ച രാവിലെ 10:00 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷനു വേണ്ടി പ്രത്യേകം നിയോഗിച്ചിട്ടുള്ള, പ്രമുഖ ധ്യാന ശുശ്രുഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്ജും, ഇവാഞ്ചലൈസേഷന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവര്‍ തിരുവചന സന്ദേശങ്ങള്‍ പങ്കുവെക്കുകയും, തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം അരുളുകയും ചെയ്യും.

ഡെഗ്‌നം, ഗേല്‍ സ്ട്രീറ്റിലുള്ള കാസില്‍ ഗ്രീന്‍ കമ്മ്യുണിറ്റി സെന്ററില്‍ ഡിസംബര്‍ 4 നു ശനിയാഴ്ച ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വര്‍ഗ്ഗീയ നാദം ഇരമ്പുമ്പോള്‍ അതിനു കാതോര്‍ക്കുവാന്‍ എത്തുന്ന ഏവര്‍ക്കും, ലോകരക്ഷകന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന നോമ്പാചരണത്തില്‍ അനുഗ്രഹ വരദാനങ്ങള്‍ക്ക് അനുഭവ വേദികൂടിയാവും ബൈബിള്‍ കണ്‍വെന്‍ഷന്‍.

ഏവരെയും സ്‌നേഹപൂര്‍വ്വം കണ്‍വെന്‍ഷനിലേക്കു ക്ഷണിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ മനോജ് തയ്യില്‍, ഡോന്‍ബി ജോണ്‍ എന്നിവര്‍  അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യില്‍ : 07848808550

ഡോന്‍ബി ജോണ്‍: 07921824640

 

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Castle Green Communtiy Cetnre?

Gale tSreet, Dagenham, RM9 4UN

(Large free parking faciltiy available)

 

Nearest Tube Station: Becotnree(Ditsrict Line) Just 5 minute's walk

 

 




കൂടുതല്‍വാര്‍ത്തകള്‍.