CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 20 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇടവക വര്‍ഷം ആരംഭിച്ചു

സ്റ്റോക്ക് ഓണ്‍ ട്രെന്റ്റ് . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഈ വര്‍ഷം (2020 2021 ) ഇടവക വര്‍ഷമായി  ആചരിക്കും , രൂപതയുടെ  പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വര്‍ഷം ഇടവക വര്‍ഷമായാണ് ആചരിക്കുന്നതിന്റെ  ഭാഗമായാണിത് . ഇടവക വര്‍ഷത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സ്റ്റോക്ക് ഓണ്‍ ട്രെന്റ്റ് ഔര്‍ ലേഡി ഓഫ് ഹെല്പ് പെര്‍പെച്വല്‍ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു . വികാരി ജെനെറല്‍ മാരായ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് .,റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ , റെവ ഫാ. ഹാന്‍സ് പുതിയാ കുളങ്ങര , റെവ.ഫാ. ടോമി അടാട്ട് , റെവ. ഫാ. ജോര്‍ജ് എട്ടുപറ , രൂപതയുടെ വിവിധ ഇടവകകള്‍ ,മിഷനുകള്‍ , എന്നിവിടങ്ങളില്‍ നിന്നുള്ള വൈദികര്‍ സന്യസ്തര്‍ , അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .അടുത്ത ഒരു വര്‍ഷക്കാലം രൂപതയില്‍ കൂടുതല്‍ ഇടവകകള്‍ ഉണ്ടാകുവാനും ,ഇടവക കേന്ദ്രീകൃതമായ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ  ലക്ഷ്യമിടുന്നത് . ഇതിനായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും , വികാരി ജെനെറല്‍ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ്  , രൂപതാ ചാന്‍സിലര്‍ റെവ. ഡോ . മാത്യു പിണക്കാട്ട്  എന്നിവരുടെ നേതൃത്വത്തില്‍  എല്ലാ റീജിയനുകളില്‍ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉള്‍പ്പടെ ഇരുപത്തി ഏഴ് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട് . വരും ദിവസങ്ങളില്‍ രൂപതയിലെ ഓരോ ഇടവക കളിലും , മിഷനുകളിലും , റീജിയണ്‍ , രൂപത തലങ്ങളിലും ഇടവക വര്‍ഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ നടക്കും

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.