CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 39 Seconds Ago
Breaking Now

ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന നാളുകളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം ; 35 വര്‍ഷത്തിന് ശേഷം ഒന്നിക്കല്‍

ഒരേ ഗ്രാമത്തില്‍ ഒന്നിച്ച് വളര്‍ന്ന ഇവര്‍ പരസ്പരം പ്രണയത്തിലായി. രണ്ടു പേരുടെയും കുടുംബങ്ങളും വളരെ അടുത്തറിയുന്നവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍ക്ക് വേര്‍പിരിയേണ്ടി വന്നു.

സ്‌നേഹം നിലനില്‍ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ജയമ്മയും ചിക്കണ്ണയും. 35 വര്‍ഷത്തെ വേര്‍പാടിന് ശേഷം ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ് ഈ പ്രണയിതാക്കള്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ നിവാസികളാണ് ജയമ്മയും ചിക്കണ്ണയും. ഒരേ ഗ്രാമത്തില്‍ ഒന്നിച്ച് വളര്‍ന്ന ഇവര്‍ പരസ്പരം പ്രണയത്തിലായി. രണ്ടു പേരുടെയും കുടുംബങ്ങളും വളരെ അടുത്തറിയുന്നവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍ക്ക് വേര്‍പിരിയേണ്ടി വന്നു.

ഇവരുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ജയമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഒരു നിര്‍മ്മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം കഴിച്ച് നല്‍കില്ല എന്നാണ് ജയമ്മയുടെ മാതാപിതാക്കള്‍ പറഞ്ഞത്. അവര്‍ മറ്റൊരാളുമായി ജയമ്മയുടെ വിവാഹം നടത്തുകയും ചെയ്തു.

വിവാഹ ശേഷം ജയമ്മ ഭര്‍ത്താവിനൊപ്പം ദേവരമുദ്ദനഹള്ളിയില്‍ തന്നെ താമസിച്ചു. ഒരു മകനെ പ്രസവിക്കുകയും ഭാര്യയായും അമ്മയായും തന്റെ ജീവിതം തുടരുകയും ചെയ്തു. എന്നാല്‍ തന്റെ പ്രിയ സഖിയെ പിരിഞ്ഞതിലുള്ള ദുഃഖം സഹിക്കവയ്യാതെ ചിക്കണ്ണ ഇവിടെ നിന്ന് പോയി. അദ്ദേഹം മൈസൂരിന് അടുത്തുള്ള മെറ്റഗള്ളി ഗ്രാമത്തില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ ചിക്കണ്ണ തയാറായിരുന്നില്ല.

ജയമ്മ തന്റെ ജീവിതത്തില്‍ ഒരിക്കലും സന്തോഷവതി ആയിരുന്നില്ല. ഭര്‍ത്താവുമായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന രസക്കേട് മൂലം അയാള്‍ അവരെ ഉപേക്ഷിച്ച് പോയി. പിന്നീട് മകനോടൊപ്പം താമസിക്കാന്‍ മൈസൂരിലേക്ക് മാറി.

പരസ്പരം കാണാറില്ലായിരുന്നു എങ്കിലും അടുപ്പക്കാരില്‍ നിന്നും ജയമ്മയെ കുറിച്ചുള്ള വിവരങ്ങള്‍ ചിക്കണ്ണ അറിഞ്ഞിരുന്നു. മൈസൂരില്‍ വെച്ച് ജയമ്മയും ചിക്കണ്ണയും വീണ്ടും കാണുകയും ജീവിത്തതില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 'ജയമ്മ എപ്പോഴും തന്റെ ചിന്തകളില്‍ ഉണ്ടായിരുന്നു. ചില കാരണങ്ങളാല്‍ ഒന്നിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന നാളുകളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം, ചിക്കണ്ണ പറഞ്ഞു

ഈ തീരുമാനം ജയമ്മയുടെ മകന്റെ വിവാഹത്തിന് ശേഷം വെളിപ്പെടുത്താമെന്നിരിക്കെ മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തില്‍ നടന്ന ജയമ്മയുടെയും ചിക്കണ്ണയുടെയും വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ വൈറലായി. കാലത്തിനോ പ്രായത്തിനോ സ്‌നേഹത്തെ തോല്‍പ്പിക്കാനാവില്ല എന്ന് ഇവര്‍ ജീവിച്ച് കാണിക്കുകയാണ്. മൈസൂരിലെ ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്ന ജയമ്മയുടെ മകന് 25 വയസ് പ്രായമുണ്ട്. ഇയാളെ ചിക്കണ്ണ സ്വന്തം മകനായി അംഗീകരിച്ച കഴിഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.