CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 30 Minutes 21 Seconds Ago
Breaking Now

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുന്‍പ് മകന്‍ കൊല്ലപ്പെട്ടതും സമാനരീതിയില്‍

കേസന്വേഷണം പുരോഗമിക്കുകയാണ്.

ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അക്രമി ഗോപാലൈന്‍ കാത്തിരുന്ന് വകവരുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാല്‍ മരിക്കുകയായിരുന്നു. അതേസമയം ഏഴുകൊല്ലം മുന്‍പ് ഗോപാല്‍ ഖേംകയുടെ മകന്‍ കൊല്ലപ്പെട്ടതും സമാനരീതിയിലാണ്. അതേസമയം സംഭവത്തില്‍ കേസന്വേഷണം പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി 11-ന് പട്നയിലെ വീടിനു പുറത്തുവെച്ച് തലയ്ക്കാണ് ഗോപാല്‍ ഖേംകക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി, ഗോപാല്‍ വരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാല്‍ മരിച്ചതായി പോലീസ് വ്യക്തമാക്കുന്നു. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു വെടിയുണ്ടയും ഷെല്ലും കണ്ടെടുത്തു.

ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൊലപാതകം നടത്തിയ ആളെയോ എന്താണ് കാരണമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഗോപാലിന്റെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ചന്‍ ഖേംകയും ഏഴുവര്‍ഷംമുന്‍പ് ഇതേ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2018 ഡിസംബറിലായിരുന്നു അത്. ഹാജിപുരിലെ അദ്ദേഹത്തിന്റെ കോട്ടണ്‍ ഫാക്ടറിയുടെ ഗേറ്റിന് പുറത്ത് നടന്ന ആക്രമണത്തിലാണ് ഗുഞ്ചന്‍ കൊല്ലപ്പെട്ടത്. ബിജെപിയുടെ നേതൃനിരയില്‍ സജീവമായുണ്ടായിരുന്നിട്ടും ഗുഞ്ചന്റെ മരണാനന്തരച്ചടങ്ങുകളില്‍ ബിജെപി നേതാക്കള്‍ പങ്കെടുത്തില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.