ട്യൂഷന് പേകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പ്രമുഖ ടെലിവിഷന്‍ താരത്തിന്റെ മകന്‍ അന്‍പതാം നിലയില്‍ നിന്നും ചാടി മരിച്ചു. ഹിന്ദി,ഗുജറാത്തി ടെലിവിഷന്‍ പരമ്പകളിലെ പ്രമുഖ നടിയുടെ 14 വയസുകാരനായ മകനാണ് ജീവനൊടുക്കിയത്. നടിയും മകനും കണ്ടിവാലിയിലെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ 51ാം നിലയിലാണ് താമസിച്ചിരുന്നത്.
അമ്മയുമായി വഴക്കുണ്ടായതിനു പിന്നാലെ പതിനാലുകാരനായ ഏക മകന്‍ താഴത്തെ നിലയിലേക്ക് ചാടുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. വൈകിട്ട് ഏഴുമണിയോടെ കുട്ടിയോട് ട്യൂഷന്‍ ക്ലാസിലേക്ക് പോകാന്‍ അമ്മ പറഞ്ഞു. എന്നാല്‍, പലതവണ പറഞ്ഞിട്ടും കുട്ടി പോകാന്‍ തയ്യാറായില്ല. ഈ കാര്യം പറഞ്ഞ് അമ്മയും മകനും തമ്മില്‍ തര്‍ക്കവും രൂക്ഷമായി. ഇതോടെ കുട്ടി വീടിന് പുറത്തേക്ക് പോകുകയും ചെയേതു. മകന്‍ ട്യൂഷന് പോയെന്നാണ് നടി കരുതിയത്.
കുറച്ചു സമയം കഴിഞ്ഞതോടെയാണ് ഫ്‌ലാറ്റ് സെക്യൂരിറ്റി വന്ന് കെട്ടിടത്തില്‍ നിന്ന് കുട്ടി വീണ വിവരം അമ്മയെ അറിയിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ടി അയച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുടുംബത്തിന്റെ മൊഴിയെടുത്തതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവുമായി പിരിഞ്ഞതിനുശേഷം മകനൊപ്പം ഫ്‌ലാറ്റില്‍ കഴിയുകയായിരുന്നു നടി.