CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 49 Seconds Ago
Breaking Now

ഐ. ടി . മേഖലയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അംഗങ്ങള്‍ക്കായി ഫോറം രൂപീകരിക്കുന്നു

ബിര്‍മിംഗ്ഹാം . രണ്ടായിരത്തി ഇരുപത്തി മൂന്നില്‍ റോമില്‍ നടക്കുന്ന സാര്‍വത്രിക സൂനഹദോസിന് മുന്നോടിയായി എല്ലാവരെയും കേള്‍ക്കുക എന്ന പരിശുദ്ധ പിതാവ്  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം ( സിനഡാലിറ്റി ) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍  രൂപതാ അംഗങ്ങള്‍ ആയ ഐ ടി  മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫെഷനുകളുടെയും  , വിദ്യാര്‍ഥികളുടെയും ഒരു കൂട്ടായ്മ രൂപീകരിക്കുന്നു. രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,മറ്റ്  പ്രദേശങ്ങളിലും താമസിക്കുന്നവരും , വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍  മറ്റ് ഐ ,ടി പ്രൊഫെഷനലുകള്‍ എന്നിവരുമായി ആശയങ്ങള്‍   പങ്കു വെക്കുവാനും , കേള്‍ക്കുവാനും ആണ്   ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .ഇതിനായി ഡിസംബര്‍ ഇരുപത്തി മൂന്നാം തീയതി വൈകിട്ട് എട്ട് മുപ്പതിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ  സാനിധ്യത്തില്‍ നടക്കുന്ന ഈ മീറ്റിങ്ങിലേക്ക്  ഈ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . മീറ്റിങ്ങില്‍ പങ്കെടുക്കുവാനായി താഴെ കാണുന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യുക .

 

https://docs.google.com/forms/d/e/1FAIpQLSdEOp7dnyUYlp5O6Kx3oQNnXPXK8J2cfRXyDcYrxn4qLS_aQ/viewform

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.