CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 39 Minutes 5 Seconds Ago
Breaking Now

'വൈ ഐ കില്‍ഡ് ഗാന്ധി' ചിത്രം നിരോധിക്കണമെന്നാവിശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ജനുവരി 30ന് ഒടിടിയില്‍ റിലീസിനൊരുങ്ങുന്ന ചിത്രം 'വൈ ഐ കില്‍ഡ് ഗാന്ധി' പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചു. മഹാത്മാഗാന്ധിയുടെ ഘാതകനായ നഥൂറാം വിനായക് ഗോഡ്‌സെയെ നായകക്കി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞത്. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും പടോലെ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും രംഗത്തെത്തി. നാഥുറാം ഗോഡ്‌സെയെ മഹത്വവല്‍ക്കരിക്കുന്ന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇവര്‍ കത്തയച്ചതായും അറിയിച്ചു. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടുകയും വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച ചിത്രമായിരുന്നു 'വൈ ഐ കില്‍ഡ് ഗാന്ധി'. എന്‍സിപി നേതാവും നടനുമായ അമോല്‍ കോല്‍ഹെയാണ് ഗോഡ്‌സെയായി അഭിനയിക്കുന്നത്. ഇദ്ദേഹത്തിനെതിരെയും പാര്‍ട്ടിക്കിടയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍, താന്‍ ഗാന്ധിയന്‍ ചിന്തകളില്‍ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോല്‍ പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.