CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 46 Seconds Ago
Breaking Now

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയോടെ പങ്കെടുത്ത് രാജ്ഞി; 70 വര്‍ഷത്തെ സേവനത്തിന് രാജ്യം 96-കാരിയെ സല്യൂട്ട് ചെയ്തു; ടോം ക്രൂസ് ഉള്‍പ്പെടെ ബ്രിട്ടീഷ്, അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ ചടങ്ങിന് ശോഭകൂട്ടി

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി മാറിയ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് തന്റെ ആരോഗ്യപ്രശ്‌നത്തിലെ ആശങ്കകളാണ് രാജ്ഞി ദൂരെയെറിഞ്ഞത്

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആദ്യ ചടങ്ങില്‍ വേദിയിലേക്ക് നിറപുഞ്ചിരിയോടെ നടന്നെത്തി രാജ്ഞി. ഡെയിം ഹെലെന്‍ മിറെന്‍, ടോം ക്രൂസ്, കാതറീന്‍ ജെന്‍കിന്‍സ് എന്നിങ്ങനെ സെലിബ്രിറ്റികളുടെ നീണ്ടനിരയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈനിക, സംഗീത വിദഗ്ധര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിച്ചത്. As Her Majesty left the event, she waved to cheering crowds and smiled as she was driven away in her car by escort

മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് രാജ്ഞി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. വിന്‍ഡ്‌സര്‍ കാസിലില്‍ നടന്നെത്തിയ 96-കാരിയ്ക്ക് സദസ്സ് എഴുന്നേറ്റ് നിന്നാണ് കൈയടിച്ചത്. റോയല്‍ ബോക്‌സിലെ തന്റെ സീറ്റിലേക്ക് തിളങ്ങുന്ന ചിരിയോടെയാണ് രാജ്ഞി എത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അവസാന നിമിഷം വരെ രാജ്ഞി ചടങ്ങില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല.The Queen, 96, sat next to Simon Brooks-Ward (right), 45, a Territorial Army officer and friend of the royals

ദേശീയ ഗാനം ആലപിക്കവെയാണ് ഹൗസ്‌ഹോള്‍ഡ് കാവല്‍റിയില്‍ നിന്നും രാജ്ഞി കാറില്‍ ചടങ്ങിന് എത്തിയത്. ഇളയ മകന്‍ എഡ്വാര്‍ഡ് രാജകുമാരന്‍ അകമ്പടി സേവിച്ചു. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് 96-കാരിയെ സ്വീകരിച്ചത്. കലാപ്രകടനങ്ങള്‍ നടക്കുമ്പോള്‍ റോയല്‍ ബോക്‌സിലിരുന്ന രാജ്ഞി മറ്റ് അതിഥികള്‍ക്കൊപ്പം ചിരിക്കുന്നത് പോലുള്ള പരിമിതമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. The Top Gun star was mobbed by fans as he arrived for A Gallop Through History performance as part of the official celebrations for Queen Elizabeth II's Platinum Jubilee at Home Park on May 15

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി മാറിയ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് തന്റെ ആരോഗ്യപ്രശ്‌നത്തിലെ ആശങ്കകളാണ് രാജ്ഞി ദൂരെയെറിഞ്ഞത്. വിന്‍ഡ്‌സറില്‍ എത്താന്‍ കഴിഞ്ഞത് വലിയ ആദരവാണെന്ന് ഹോളിവുഡ് എ ലിസ്റ്റ് താരം ടോം ക്രൂസ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.