CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 9 Minutes 2 Seconds Ago
Breaking Now

ഇന്‍കംടാക്‌സില്‍ 1 പെന്‍സ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ഋഷി സുനാക്; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഹീറ്റിംഗ് ബില്ലുകള്‍ കുറയ്ക്കാന്‍ സഹായം; കുതിച്ചുയരുന്ന ജീവിതച്ചെലവിന് മുന്നില്‍ അന്തംവിട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയേകാന്‍ പദ്ധതികളുമായി ചാന്‍സലര്‍

2022ലെ അവസാന പാദത്തില്‍ പണപ്പെരുപ്പം 10.25% വരെ എത്തിയേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ബ്രിട്ടനില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയരുകയാണ്. പണപ്പെരുപ്പം ഉയര്‍ന്നതോടെ സകല മേഖലയിലും വിലക്കയറ്റമാണ്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനൊന്നും തങ്ങളെ കൊണ്ട് കഴിയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ തന്നെ നിസ്സഹായത പ്രകടിപ്പിച്ച് കഴിഞ്ഞു. പക്ഷെ അപ്പോഴൊന്നും രംഗത്ത് വരാതെ നിശബ്ദനായി കഴിയുന്ന ചാന്‍സലര്‍ ഋഷി സുനാക് ജനങ്ങളുടെ രക്ഷകനായി വീണ്ടും അവതരിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വര്‍ഷം തന്നെ 1 പെന്‍സ് ഇന്‍കംടാക്‌സ് വെട്ടിക്കുറയ്ക്കാനും, വാം ഹോം ഡിസ്‌കൗണ്ട് നൂറുകണക്കിന് പൗണ്ട് വര്‍ദ്ധിപ്പിച്ച് നല്‍കാനുമുള്ള പദ്ധതികളാണ് ചാന്‍സലര്‍ തയ്യാറാക്കുന്നതെന്നാണ് വിവരം. ജനജീവിതം ദുസ്സഹമാകുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന സ്ഥിതി സംജാതമായതോടെയാണ് അത്യപൂര്‍വ്വമായിട്ടുള്ള ഇടപെടല്‍. Cost of living crisis: What you can do and how to cope with the rise | The  Independent

വിലവര്‍ദ്ധനവില്‍ പൊറുതിമുട്ടിയ ജനങ്ങളെ സഹായിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ വേണമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ചാന്‍സലറോട് ആവശ്യപ്പെട്ട് വരികയാണ്. മാര്‍ച്ചില്‍ പണപ്പെരുപ്പം 7% എത്തിയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക്, ബുധനാഴ്ച ഏപ്രില്‍ മാസത്തെ പണപ്പെരുപ്പം പുറത്തുവിടുമ്പോള്‍ 8% എത്തുമെന്നാണ് കരുതുന്നത്. 

2022ലെ അവസാന പാദത്തില്‍ പണപ്പെരുപ്പം 10.25% വരെ എത്തിയേക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാം ഹോം ഡിസ്‌കൗണ്ട് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും മൂന്ന് മില്ല്യണ്‍ ഭവനങ്ങള്‍ക്ക് ഒക്ടോബറില്‍ 150 പൗണ്ട് ബില്‍ കുറച്ച് നല്‍കും. എന്നാല്‍ ഇത് 300 പൗണ്ട് മുതല്‍ 600 പൗണ്ട് വരെ വര്‍ദ്ധിപ്പിച്ച് ഉയരുന്ന എനര്‍ജി വിലയില്‍ നിന്നും ആശ്വാസം നല്‍കാനും ട്രഷറി പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇന്‍കംടാക്‌സ് 20 പെന്‍സില്‍ നിന്നും 19 പെന്‍സ് ആയി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി 2024 ഏപ്രിലിലാണ് നിലവില്‍ വരുക. ഇത് ഒരു വര്‍ഷം മുന്നോട്ട് നീക്കാനും സുനാക് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.