CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 55 Seconds Ago
Breaking Now

പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; ബോളിവുഡ് നടന്‍ കെവിന്‍ സ്‌പേസിക്ക് ലണ്ടന്‍ കോടതി ജാമ്യം നല്‍കി

2005 മാര്‍ച്ചിനും 2013 ഏപ്രിലിനും ഇടയിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു.

പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോളിവുഡ് നടന്‍ കെവിന്‍ സ്‌പേസിക്ക് ജാമ്യം. ലണ്ടന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹരജി വീണ്ടും ജൂലൈ 14ന് പരിഗണിക്കും. അഞ്ച് ലൈംഗികാതിക്രമ കേസുകളാണ് താരത്തിനെതിരെയുള്ളത്.

2005 മാര്‍ച്ചിനും 2013 ഏപ്രിലിനും ഇടയിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. നാല് കുറ്റങ്ങള്‍ തലസ്ഥാനമായ ലണ്ടനിലും ഒന്ന് ഗ്ലൗസെസ്റ്റര്‍ഷെയറിലുമാണ് നടന്നത്. 40നും 30നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ഇരകള്‍.

അതെ സമയം അതെല്ലാം വ്യാജപരാതികളാണെന്നും തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കെവിന്‍ സ്‌പേസി നേരത്തെ വ്യക്തിമാക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താന്‍ 'സ്വമേധയാ' യു.കെ കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ കെവിന്‍ സ്‌പേസി സെവന്‍, എല്‍.എ കോണ്‍ഫിഡന്‍ഷ്യല്‍, അമേരിക്കന്‍ ബ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.