CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 50 Seconds Ago
Breaking Now

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ് നവനേതൃത്വം; വര്‍ഗീസ് ഡാനിയേല്‍ പ്രസിഡന്റ്... സാജന്‍ സത്യന്‍ ദേശീയ സമിതിയംഗം... അമ്പിളി മാത്യു സെക്രട്ടറി... ജേക്കബ് കളപ്പുരയ്ക്കല്‍ ട്രഷറര്‍

യുക്മ യോര്‍ക്ക് ഷെയര്‍ ആന്‍ഡ്  ഹംമ്പര്‍ റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂണ്‍ മാസം പതിനൊന്നാം തീയതി വെയ്ക്കഫീല്‍ഡ് സൂതില്‍ വര്‍ക്ക് മെന്‍സ് ക്ലബ്ബില്‍ വച്ച് നടന്നു. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നിരീക്ഷകനായി ദേശീയ സമിതിയംഗം കുര്യന്‍ ജോര്‍ജ് പങ്കെടുത്തു. 

സ്ഥാനമൊഴിയുന്ന റീജിയണല്‍ പ്രസിഡന്റ്  അശ്വിന്‍ മാണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെക്രട്ടറി സാജന്‍ സത്യന്‍  സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് യുക്മ നാഷണല്‍ കമ്മറ്റി ഈ  റീജിയനു നല്‍കിയ എല്ലാപിന്തുണക്കും  അതുപോലെ കമ്മറ്റി അംഗങ്ങള്‍ നല്‍കിയ നിര്‍ലോഭമായ സഹകരണത്തെയും അനുസ്മരിച്ചുകൊണ്ട്  സ്ഥാനമൊഴിയുന്ന കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് അശ്വിന്‍  മാണി സംസാരിച്ചു. കഴിഞ്ഞ കാലങ്ങളില്‍ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ്‍ യുക്മക്ക് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും, ഈ റീജിയനില്‍ നിന്നും യുക്മ നാഷണല്‍ കമ്മറ്റിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട്  യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും വരണാധികാരിയും ആയ  അലക്‌സ് യോഗം ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍  നാഷണല്‍ കൗണ്‍സില്‍ മെമ്പറായി സാജന്‍ സത്യനെയും പ്രസിഡന്റായി വര്‍ഗീസ് ഡാനിയേലിനെയും, സെക്രട്ടറിയായി അമ്പിളി മാത്യുവിനേയും ട്രഷറര്‍ ആയി ജേക്കബ് കളപ്പുരക്കലിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സിബി മാത്യുവിനേയും ജോയിന്റ് സെക്രട്ടറിയായി ജിന്നെറ്റ് അവറാച്ചനെയും ജോയിന്റ് ട്രഷറര്‍ ആയി ജോസ് വര്‍ഗീസിനെയും ആര്‍ട്‌സ് കോര്‍ഡിനേറ്ററായി സംഗീഷ് മാണിയെയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ബാബു സെബാസ്റ്റ്യനേയും  ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 

പുതിയതായി തിരിഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ക്ക്  സ്ഥാനമൊഴിഞ്ഞ ഭാരവാഹികള്‍ ചുമതല കൈമാറി.  തുടര്‍ന്ന് തിരഞ്ഞെടുക്കപെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട്  സെക്രട്ടറി സജിന്‍ രവീന്ദ്രന്‍ സംസാരിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തോടെ യോഗം അവസാനിച്ചു.

അലക്‌സ് വര്‍ഗ്ഗീസ് 

(യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.