CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 43 Minutes 51 Seconds Ago
Breaking Now

വീണ്ടും മലയാള ചിത്രവുമായി വിജയ് സേതുപതി

നവാഗതയായ ഇന്ദു വി എസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം '19(1)(എ)'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയും നിത്യ മേനോനുമാണ് പോസ്റ്ററിലുള്ളത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'മാര്‍ക്കോണി മത്തായി' എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതിയെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒരു എഴുത്തുകാരന്റെ വേഷമാണ് വിജയ് സേതുപതിയുടേത്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തില്‍ നായിക നായക സങ്കല്‍പമില്ലെന്ന് സംവിധായക ഇന്ദു വി എസ് വ്യക്തമാക്കിയിരുന്നു.ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.