ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് മറികടന്ന് താന്‍ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് തന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതു താന്‍ തന്നെ അനുഭവിച്ചു തീര്‍ക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകന്‍ അനീഷിനും അയാളുടെ സുഹൃത്തുക്കള്‍ക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രകാശ് ജീവനൊടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പില്‍ശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി രണ്ടു ദിവസം മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബഹ്‌റിനിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് കാറിനുള്ളില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തത്.
വിളപ്പില്‍ശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പ്രകാശ് പരാതി നല്‍കിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശും മകനും മരണത്തിലേയ്ക്ക് നടന്നു കയറിയത്. നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്.