CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 9 Seconds Ago
Breaking Now

ഗ്ലോസ്റ്ററിലെ ലോങ്ങ് ലെവൻസിൽ താമസിക്കുന്ന ബിന്ദു പോൾസന്റെ പിതാവ് കെ സി ചാക്കോ നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച .

ഗ്ലോസ്റ്ററിലെ  ലോങ്ങ് ലെവൻസിൽ താമസിക്കുന്ന ബിന്ദു പോൾസന്റെ (പോൾസൺ ജോസിന്റെ ഭാര്യ) പിതാവ് കരിമണ്ണൂർ കുന്നുംപുറത്ത് കെ സി ചാക്കോ (83 വയസ്സ് ) നിര്യാതനായി.കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന പിതാവിനെ ശുശ്രൂഷിക്കാനായി ബിന്ദു പോൾസൺ  നാട്ടീലാണുള്ളത്.സംസ്കാരം ചൊവ്വാഴ്ച (28-06-2022) രാവിലെ 10 മണിക്ക് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ . പരേതനോടുള്ള ബഹുമാനാർത്ഥം അദ്ധേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്  ഗ്ലോസ്റ്റർ സെൻ്റ് മേരീസ് സീറോ മലബാർ മിഷൻ്റെ വികാരി ഫാ.ജിബിൻ പോൾ വാമറ്റത്തിലിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 9 മണിക്ക് പോൾസൻ്റെ ഭവനത്തിൽ വെച്ച് പ്രാർത്ഥനയും ഒപ്പീസും നടക്കുന്നതാണ്‌. ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷൻ്റെ (GMA) പ്രസിഡണ്ട് ജോ വിൽട്ടൻ, സെക്രട്രറി ദേവലാൽ സഹദേവൻ എന്നിവർ GMA യ്ക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ നിര്യാണത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ്പ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കുമാറാകട്ടെ.




കൂടുതല്‍വാര്‍ത്തകള്‍.