CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 49 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം? ആയിരക്കണക്കിന് രോഗികള്‍ക്ക് രക്തം കാര്‍ന്നു തിന്നുന്ന മാരകമായ ബാക്ടീരിയ പിടിപെട്ടതായി ആശങ്ക; 47,000 രോഗികളെ ബന്ധപ്പെട്ട് എന്‍എച്ച്എസ്; 49 സ്ഥിരീകരിച്ച കേസുകളില്‍ 33 പേര്‍ മരിച്ചു?

രോഗസാധ്യതയുള്ള ഹീറ്റര്‍ കൂളര്‍ യൂണിറ്റ് ഉപയോഗിച്ച് 250,000 വരെ ആളുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടന്നിട്ടുണ്ട്

എന്‍എച്ച്എസില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗികളുടെ ശരീരത്തില്‍ രക്തം കാര്‍ന്നുതിന്നുന്ന ബാക്ടീരിയ കടന്നുകൂടിയതായി മുന്നറിയിപ്പ്. 2005 മുതല്‍ ഹാര്‍ട്ട് വാല്‍വ് ഓപ്പറേഷനുകള്‍ക്ക് വിധേയമായ ആയിരക്കണക്കിന് രോഗികള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കണമെന്നാണ് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

2013 മുതല്‍ 2016 വരെ കാലയളവില്‍ ഹാര്‍ട്ട് വാല്‍വ് ഓപ്പറേഷനുകള്‍ക്ക് വിധേയമായ 47,000 രോഗികളെ എന്‍എച്ച്എസ് ബന്ധപ്പെട്ട് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ തീയേറ്റര്‍ ഉപകരണങ്ങളില്‍ രോഗബാധ കടന്നുകൂടിയതിനെ തുടര്‍ന്നാണ് ഇത് ഉടലെടുത്തതെന്നാണ് സൂചന. Scandal-hit heart surgery unit warned for third time over 'toxic' culture |  The Independent

മൈകോബാക്ടീരിയം കിമേറാ ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷപ്പെട്ട ഇരകളുടെ കുടുംബങ്ങളും, ഇവരുടെ അഭിഭാഷകരുമാണ് മുന്‍ വര്‍ഷങ്ങളില്‍ ഓപ്പറേഷന് വിധേയമായ രോഗികള്‍ക്കും ജാഗ്രത പാലിക്കാന്‍ അറിയിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. 

മുന്‍പ് കരുതിയതിലും ഏറെ കാലം ശരീരത്തില്‍ കീടാണുവിന് ഒളിച്ചിരിക്കാന്‍ സാധിക്കുമെന്ന് പുതിയ തെളിവ് പുറത്തുവന്നതോടെയാണ് ഈ ആവശ്യം ബലപ്പെടുന്നത്. 13 വര്‍ഷവും, ചിലപ്പോള്‍ അതിന് മുകളിലും ബാക്ടീരിയ ശരീരത്തില്‍ കാണുമെന്നാണ് കണ്ടെത്തല്‍. നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ എം. കീമേറയ്‌ക്കെതിരെ ആന്റിബയോട്ടിക് ചികിത്സ വിജയകരമായി നടത്താം. 

രോഗസാധ്യതയുള്ള ഹീറ്റര്‍ കൂളര്‍ യൂണിറ്റ് ഉപയോഗിച്ച് 250,000 വരെ ആളുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടന്നിട്ടുണ്ട്. 2006ല്‍ വരെ ഇത്തരം ശസ്ത്രക്രിയ നടന്നിട്ടുള്ളതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 49 സ്ഥിരീകരിച്ച കേസുകളില്‍ 33 പേര്‍ മരിച്ചെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 




കൂടുതല്‍വാര്‍ത്തകള്‍.