CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 52 Seconds Ago
Breaking Now

കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ

ക്രിസ്തുമസ് ആഘോഷവേളയില്‍ പാലക്കാട് ജില്ലയിലെ പത്ത് നിര്‍ധനരായ കുട്ടികളുടെ രണ്ടു വര്‍ഷത്തെ ഉപരിപഠന  ചെലവ് ഏറ്റെടുത്ത് സമീക്ഷ യുകെ മാതൃകയാകുന്നു. യുകെയില്‍ ഉടനീളം യൂണിറ്റു തലത്തില്‍ കേക്ക് ചലഞ്ച്  സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.  

ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയ, സാമ്പത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന സഹായം ലഭിക്കുക. ആകെ വിഷയങ്ങളില്‍ 9 A+ ഉള്ളവരും സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ പഠിച്ചവരും ആയ വിദ്യാര്‍ത്ഥികളെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

പഠന മികവിനൊപ്പം പാഠ്യേതര രംഗങ്ങളിലെ മികവും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായിരുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുത്ത 10 കുട്ടികള്‍ക്കാണ് സമീക്ഷ സഹായം എത്തിക്കുന്നത്. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് യുകെയിലെ ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.