യുകെയിലെ ശരാശരി ഭവനവിലയില്‍ അടുത്ത വര്‍ഷം 1% ഇടിവ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. വില്‍പ്പനക്കാര്‍ക്കിടയില്‍ മത്സരം വര്‍ദ്ധിക്കുന്നതാണ് ഈ ഇടിവിലേക്ക് നയിക്കുന്ന ഘടകമെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പ്രവചിക്കുന്നു.
2024 ആകുമ്പോള്‍ വീട് വാങ്ങാന്‍ ഒരാളെ കണ്ടെത്താന്‍ വില്‍പ്പനക്കാര്‍ക്ക് കൂടുതല്‍ മത്സരക്ഷമമായ നിരക്കുകള്‍ നല്‍കേണ്ടി വരുമെന്ന് വെബ്‌സൈറ്റ് പറയുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സ്ഥിരത കൈവരിക്കുമെങ്കിലും ഉയര്‍ന്ന നിലയില്‍ തുടരുന്നതും ഈ അവസ്ഥയ്ക്ക് സംഭാവന നല്‍കും.
2023-ല്‍ ശരാശരി ചോദിക്കുന്ന വില 2% താഴുമെന്നാണ് റൈറ്റ്മൂവ് ഒരു വര്‍ഷം മുന്‍പ് പ്രവചിച്ചത്. 2022-മായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി വിലയില്‍ 1.3% കുറവാണ് സംഭവിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. സുപ്രധാന തോതില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മോര്‍ട്ട്‌ഗേജ് ചെലവുകളും, ഒഴിവാക്കാന്‍ കഴിയാതെ തുടരുന്ന ജീവതച്ചെലവ് പ്രതിസന്ധികളും ഭവനവിപണിയെ ബാധിക്കുന്നുണ്ട്.
2024 അവസാനത്തോടെ ദേശീയ തലത്തില്‍ ശരാശരി ചോദിക്കുന്ന വിലയില്‍ 1% കുറവ് നേരിടുമെന്നാണ് വെബ്‌സൈറ്റ് പ്രവചിക്കുന്നത്. തിരക്കേറിയ മഹാമാരിക്ക് ശേഷമുള്ള പ്രതിഭാസത്തിന് ശേഷം വിപണി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചോദിക്കുന്ന വില വെട്ടിച്ചുരുക്കാന്‍ 2023-ല്‍ തയ്യാറായവരുടെ എണ്ണത്തില്‍ 39% വര്‍ദ്ധനവ് സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനിടെ അടുത്ത വര്‍ഷം റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. 2024 മധ്യത്തോടെ പുതിയ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ 4% കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.