CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 17 Seconds Ago
Breaking Now

ലണ്ടന്‍ റീജിയന്‍ നൈറ്റ് വിജില്‍ ജനുവരി 26 ന്; ഫാ. ജോസഫ് മുക്കാട്ടും , സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജിയന്‍ നൈറ്റ് വിജില്‍, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററും, സെന്റ് മോണിക്കാ മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രുഷകളിലൂടെയും, ഫാമിലി കൗണ്‍സിലിങ്ങിലൂടെയും പ്രശസ്തയും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭ ലണ്ടനില്‍ നടത്തുന്ന നൈറ്റ് വിജില്‍, ഹോണ്‍ചര്‍ച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തില്‍ ജനുവരി 26 വെള്ളിയാഴ്ച സെന്റ് ആല്‍ബന്‍സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച്, രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന്  നീതി വിധി ലക്ഷ്യം വെച്ച് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനവും, കൃപകളും, കരുണയും പ്രാപ്തമാകുവാന്‍ അനുഗ്രഹദായകമാണ്. 

നൈറ്റ് വിജിലില്‍ വിശുദ്ധ കുര്‍ബ്ബാനയും, തിരുവചന ശുശ്രുഷയും, ആരാധനയും, ജപമാലയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.  

പുതുവര്‍ഷത്തെ ക്രിസ്തുവില്‍ സമര്‍പ്പിച്ച്, പരിശുദ്ധ

മാതാവിന്റെയും, വിശുദ്ധരുടെയും മാദ്ധ്യസ്ഥത്തില്‍ ഒരുക്കുന്ന അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

 

മാത്തച്ചന്‍ വിലങ്ങാടന്‍ 07915602258

 

നൈറ്റ് വിജില്‍ സമയം: ജനുവരി 26, വെള്ളിയാഴ്ച, രാത്രി 8:00 മുതല്‍ 12:00 വരെ.

 

പള്ളിയുടെ വിലാസം: 

St. Albans Church, Langadel Gardens, Hornchurch, RM12 5JX

 




കൂടുതല്‍വാര്‍ത്തകള്‍.