CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 31 Seconds Ago
Breaking Now

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, പ്രവാസി തൊഴിലാളി ക്ഷേമത്തിനായി, ട്രേഡ് യൂണിയനുമായി കൈകോര്‍ക്കുന്നു; 8 ന് വെള്ളിയാഴ്ച്ച ഡിബേറ്റ്

കേംബ്രിഡ്ജ്: ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (യു കെ), പ്രവാസികളായ ഇന്ത്യന്‍ തൊഴിലാളികളുടെ സംരക്ഷണത്തിനും, ക്ഷേമത്തിനും, അവകാശങ്ങള്‍ക്കുമായി യു കെ യിലെ ട്രേഡ് യൂണിയനുമായി കൈകോര്‍ത്തു  കൊണ്ട് ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നു. പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി   അതുവഴി കൂടുതല്‍ സമ്മര്‍ദ്ധവും, സ്വാധീനവും ചെലുത്തുവാനും, അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തി സാമൂഹ്യമായും, തൊഴില്‍ മേഖലയിലും നേരിടുന്ന വിഷയങ്ങളിലും, പ്രശ്!നങ്ങളിലും ഒരു കൈത്താങ്ങായി മാറുവാനുമാണ് 'IWU' പദ്ധതിയിടുന്നത്.

തൊഴിലാളികളെ പ്രബുദ്ധരാക്കുവാനും, ആവശ്യമെങ്കില്‍ സൗജന്യ നിയമ സഹായം നല്‍കുവാനും ഉതകുന്ന പദ്ധതികള്‍ക്കു പ്രാമുഖ്യം നല്‍കി ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു വരുന്നു. തൊഴിലാളികളുടെ ശബ്ദവും സഹായവുമായി പ്രവര്‍ത്തിക്കും. 

വിവിധ മേഖലകള്‍ സന്ദര്‍ശിച്ചും, 'സൂം' പ്ലാറ്റുഫോമിലൂടെയും, സംവാദങ്ങളും, സെമിനാറുകളും, ക്ലാസ്സുകളും സംഘടിപ്പിക്കുകയും, പരാതികള്‍ക്ക് പരിഹാരവും, സംശയങ്ങള്‍ക്ക് മറുപടിയും നല്കൂവാന്‍ ഉതകുന്ന ത്വരിത സംവിധാനം ഒരുക്കുമെന്ന് IWU കോര്‍ഡിനേറ്ററും,കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ക്രിമിനല്‍ സോളിസിറ്ററുമായ ബൈജു തിട്ടാല അറിയിച്ചു.  

മാസം തോറും വിവിധ വിഷയങ്ങളില്‍ ഡിബേറ്റ്‌സ് സംഘടിപ്പിക്കുവാനും, അതിലൂടെ വിവിധ തലങ്ങളില്‍ പ്രവാസികളെ പ്രബുദ്ധരാക്കുവാനും ഉതകുന്ന പരിപാടികളുടെ ആദ്യ ഘട്ടമായി, വീടുടമസ്ഥരും, വാടകക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ UK സ്റ്റുഡന്‍സും, ലാന്‍ഡ്‌ലോര്‍ഡ്‌സും തമ്മില്‍ ഒരു സംവാദത്തിനുള്ള ഒരുക്കത്തിലാണ് IWU.

ഡിസംബര്‍ 8 നു വെള്ളിയാഴ്ച വൈകുന്നേരം 8:00 മണിക്ക് 'സൂം' പ്ലാറ്റ്‌ഫോമിലൂടെയാണ് ഡിബേറ്റ് നടത്തുന്നത്.  കൗണ്‍സിലര്‍ ബൈജു തിട്ടാല ഡിബേറ്റ് ലീഡ് ചെയ്യുമ്പോള്‍, യു കെ യിലെ പ്രമുഖ സോളിസിറ്റേഴ്‌സായ അഡ്വ. ഷിന്‍ടോ പൗലോസ്, അഡ്വ. ജിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടിയും നിയമവശങ്ങളും വിവരിക്കുകയും ചെയ്യും.

 

സംശയങ്ങളും ചോദ്യങ്ങളും അറിയിക്കുവാന്‍  +447398968487

എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.