CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 39 Seconds Ago
Breaking Now

തന്റെയും തന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍,സൈബര്‍ സെല്ലില്‍ 6 വര്‍ഷമായി കയറി ഇറങ്ങിയിട്ടും തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് പ്രവീണ

വര്‍ഷങ്ങളായി തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുക ആണെന്നും പ്രവീണ പറഞ്ഞിരുന്നു.

തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. തന്റെ മകളുടെ ചിത്രങ്ങള്‍ അടക്കം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന വ്യക്തിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രവീണ ഇപ്പോള്‍.

സൈബര്‍ സെല്ലില്‍ 6 വര്‍ഷമായി കയറി ഇറങ്ങിയിട്ടും തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും പ്രവീണപറഞ്ഞു.

തന്റെയും തന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, തന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം.

വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ തന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്. മകളുടെ ഇന്‍സ്റ്റയില്‍ കയറി ഫോട്ടോസ് എടുത്ത് അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അധ്യാപകരെയും ടാഗ് ചെയ്യും.

അധ്യാപകരെ വച്ച് മോശമായ രീതിയില്‍ കുറിപ്പെഴുതുന്നുമുണ്ട്. സൈബര്‍ സെല്ലില്‍ താന്‍ ഒരുപാട് തവണ കയറി ഇറങ്ങി. ആറ് വര്‍ഷത്തോളമായി ഇങ്ങനെ. ഈ കുറ്റകൃത്യം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുയാണ് എന്നാണ് പ്രവീണ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.