റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായം 'ആന്റണി'ക്ക് കിട്ടുമ്പോള്‍ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി ജോജു കൂട്ടുക്കെട്ടിലെ മറ്റൊരു ആക്ഷന്‍ മൂവി കൂടിയാണ് മലയാളത്തില്‍ പിറവിയെടുത്തിരിക്കുന്നത്.
കല്ല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആന്റണി എന്ന സിനിമയിലെ ബോക്‌സിങ് കഥാപാത്രം ചെയ്യാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കല്ല്യാണി പറയുന്നത്. കൂടാതെ പഞ്ചുകള്‍ റിയല്‍ ആയിരുന്നു. കിക്കുകള്‍ റിയലായിരുന്നു. ചതവുകള്‍ റിയലായിരുന്നു. മുറിവുകള്‍ റിയലായിരുന്നു എന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കല്ല്യാണി പറയുന്നു.
'നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ വളര്‍ച്ചയില്ലെന്നും, നിങ്ങളുടെ വളര്‍ച്ചാ മേഖലയില്‍ ഒരു സുഖവുമില്ല എന്നത് ഞാന്‍ വളരെ വൈകി മനസ്സിലാക്കിയ കാര്യമാണ്. ആ പഞ്ചുകള്‍ റിയല്‍ ആയിരുന്നു. കിക്കുകള്‍ റിയലായിരുന്നു. ചതവുകള്‍ റിയലായിരുന്നു.
മുറിവുകള്‍ റിയലായിരുന്നു. കണ്ണുനീര്‍ റിയലായിരുന്നു. പുഞ്ചിരി യഥാര്‍ത്ഥമായിരുന്നു. പക്ഷേ രക്തം യഥാര്‍ത്ഥ്യം ആയിരുന്നില്ല. സുഹൃത്തുക്കളെ നിങ്ങള്‍ കയ്യടിച്ചതിന് നന്ദി. അലറിവിളിച്ചതിന് നന്ദി. എല്ലാറ്റിനും ഉപരിയായി ആനിനോട് ദയയും സ്‌നേഹവും കാണിച്ചതിന് ഒരുപാട് നന്ദി' എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കല്ല്യാണി കുറിച്ചത്. അടുത്തിടെ ആന്റണി സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നെന്നും കല്ല്യാണി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.