CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 27 Seconds Ago
Breaking Now

'തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപിക്ക് വീഴ്ച സംഭവിച്ചു'; എംആര്‍ അജിത് കുമാറിനെതിരെ മൊഴി നല്‍കി കെ രാജന്‍

പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മന്ത്രി മൊഴി നല്‍കി.

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഡിജിപിയുടെ അന്വേഷണ സംഘത്തിന് മൊഴി നല്‍കി മന്ത്രി കെ രാജന്‍. പൂരം കലക്കലില്‍ എംആര്‍ അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിക്കുന്നതാണ് കെ രാജന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എംആര്‍ അജിത് കുമാറിനെ കിട്ടിയില്ല. പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മന്ത്രി മൊഴി നല്‍കി.

എഡിജിപിയുടെ ഔദ്യോഗിക നമ്പറിലും പേഴ്സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അന്വേഷണ സംഘത്തോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണ സംഘം രേഖപ്പെടുത്തും. ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.