CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 8 Minutes 23 Seconds Ago
Breaking Now

വാക്‌സിനെടുത്തിട്ടും വീണ്ടും പേവിഷബാധയേറ്റ് മരണം; എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദര്‍ശനവും ഉണ്ടാകില്ല.

പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാ നിയ ഫൈസലാണ് മരിച്ചത്. കുട്ടി വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഒരു മാസം മുന്‍പ് പട്ടിയുടെ ഒരു നിയ വാക്‌സിനേഷന്റെ മൂന്ന് ഡോസുകള്‍ എടുത്തിരുന്നു.

അതേസമയം, കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദര്‍ശനവും ഉണ്ടാകില്ല. അമ്മയ്ക്ക് ക്വാറന്റൈനില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനലൂര്‍ ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിലായിരിക്കും കുട്ടിയുടെ ഖബറടക്കം.

റാബിസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേല്‍ക്കുന്നത് സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. ഏപ്രില്‍ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് നിയയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടന്‍ തന്നെ ഐഡിആര്‍വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നല്‍കിയിരുന്നു.

പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍വി നല്‍കി. ഇതില്‍ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രില്‍ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോള്‍ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.