CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 44 Minutes 39 Seconds Ago
Breaking Now

ചൈന സമ്മാനിച്ച യുദ്ധവിമാനവുമായി പാക് ആക്രമണം ; ഇന്ത്യയെ ലക്ഷ്യമിട്ടെത്തിയ പാക് വ്യോമസേനയുടെ ജെ എഫ് 17 തകര്‍ത്ത് ഇന്ത്യന്‍ മിസൈല്‍

അഖ്‌നൂര്‍ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകര്‍ന്നുവീണതെന്ന്.

ഇന്ത്യയെ ആക്രമിക്കാനായി ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ്-17 യുദ്ധവിമാനത്തെ തകര്‍ത്തു. ചൈന സമ്മാനിച്ച യുദ്ധവിമാനവുമായി ജമ്മുകാഷ്മീരിലെ അഖ്‌നൂര്‍ മേഖലയില്‍ വച്ച് ആകാശ് മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. അഖ്‌നൂര്‍ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകര്‍ന്നുവീണതെന്ന്.

ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. 15,500 ആകാശ് മിസൈലുകള്‍ ഇന്ത്യയില്‍ സജ്ജമാണ്. 45 കിലോമീറ്റര്‍ റേഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആകാശ് മിസൈല്‍ രാജ്യത്തിന്റെ അഭിമാനമാണ്.

പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണ്. ഒമ്പതിടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. കരസേനക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷന്റെ ഭാഗമായി.

റഫാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യം സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും പാകിസ്ഥാന്റെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് വിവരം. റഫാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്ന് തൊടുത്ത ക്രൂയ്‌സ് മിസൈലുകള്‍ ലക്ഷ്യംതെറ്റാതെ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.