CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 41 Seconds Ago
Breaking Now

നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച പഹല്‍ഗാം ഭീകരാക്രമണം; 'ഓപ്പറേഷന്‍ സിന്ദൂര്‍' പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി

ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളര്‍ന്നിരുന്ന ഹിമാന്‍ഷിയുടെ ചിത്രവും രാജ്യം മറക്കില്ല.

ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന് അതിശക്തമായ തിരിച്ചടി നല്‍കുകയാണ് രാജ്യം. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തിലൂടെ ഒരു രാത്രിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഈ സൈനിക നീക്കത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ടതിന് പിന്നിലും വൈകാരികമായ കാരണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പേര് തിരഞ്ഞെടുത്തത്. ഭീകരവാദികള്‍ നമ്മുടെ സ്ത്രീകളെ വിധവകളാക്കി. അതിനുള്ള പ്രതികാരമാണിതെന്ന് നിര്‍ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി ഈ പേര് മുന്നിലേക്ക് വെച്ചത്.

വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ അണിയുന്നതാണ് സിന്ദൂരം. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. പുരുഷന്‍മാരെയാണ് ഭീകരര്‍ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇതിലൂടെ നിരവധി സ്ത്രീകള്‍ക്കാണ് അവരുടെ ഭര്‍ത്താക്കന്‍മാരെ നഷ്ടമായത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളര്‍ന്നിരുന്ന ഹിമാന്‍ഷിയുടെ ചിത്രവും രാജ്യം മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയില്‍ ലഫ്റ്റ്‌നന്റ് കേണലായിരുന്ന വിനയ് നര്‍വാള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികെയിരുന്ന ഹിമാന്‍ഷിയുടെ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇതിനോടെല്ലാമുള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ദൗത്യത്തിന് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ടിരിക്കുന്നതെന്ന്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ 'നീതി നടപ്പാക്കി, ജയ്ഹിന്ദ്' എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. 'തിരിച്ചടിക്കാന്‍ തയ്യാര്‍, ജയിക്കാന്‍ പരിശീലിച്ചവര്‍' എന്ന തലക്കെട്ടില്‍ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിരുന്നു. കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.