അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തിയ ആക്രമണ നീക്കം തകര്‍ത്തതിനൊപ്പം തന്നെ പ്രത്യാക്രമണം നടത്തി ഇന്ത്യ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഇന്നലെ രാത്രി മുതല്‍ നല്‍കിയത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്.
ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് എന്നിങ്ങനെ പ്രധാന പാക് നഗരങ്ങളെ വിറപ്പിച്ച തിരിച്ചടി ഇന്ത്യ നല്‍കി. പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് വരെയെത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ ഞെട്ടി വിറച്ചു. പാകിസ്താന്റെ സാഹസത്തിന് തന്ത്രപ്രധാനമായ ഈ നാല് പാക് നഗരങ്ങളില്‍ ആണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.
വളരെ വലിയ പ്രദേശത്ത് തുടര്‍ച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള ശേഷിയുള്ളവയാണ് എസ്-400 മിസൈല്‍ സിസ്റ്റം. റഷ്യന്‍ നിര്‍മിതമായ ഈ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നലെ രാത്രി മുതല്‍ ഇന്ത്യക്ക് സൂപ്പര്‍ കവചമായി മാറിയത്. ഇന്ത്യയില്‍ എത്തിച്ചശേഷം കൂടുതല്‍ മാറ്റം വരുത്തിയാണ് ഇത് ഉപയോഗിക്കുന്നത്.