ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു.ജില്ലിംഹാം ടൈഡ് വാളില്‍ ഉള്ള ഹോളി ട്രിനിറ്റി ഹാളില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട്, ശ്രീ ദേവകി നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തി, ചടങ്ങുകള്‍ക്ക് വാണി സിബികുമാര്‍ നേതൃത്വം നല്‍കി.സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അതിഥി ആയിരുന്നു.