CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 14 Seconds Ago
Breaking Now

സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ ഓണാഘോഷപരിപാടികള്‍ വര്‍ണാഭമായി

വൈവിധ്യമാര്‍ന്ന ആഘോഷമായിരുന്നു സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബിന്റേത്.

നിറപറയും നിലവിളക്കും ഒരുപിടി തുമ്പപ്പൂക്കളും മനസ്സില്‍ നിറച്ചു മലയാളത്തിന്റെ ഗൃഹാതുരത്വത്തെ ഉണര്‍ത്തുന്നതായിരുന്നു സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം. 

സ്വിന്‍ഡനിലെ ഹൂക്ക് വില്ലേജ് ഹാളില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് സംഘടിപ്പിച്ച ഓണാഘോഷം, പൂക്കളവും ഓണപ്പാട്ടുകളും പരമ്പരാഗത നൃത്തച്ചുവടുകളുമായി വൈവിധ്യമാര്‍ന്ന ആഘോഷമായിരുന്നു സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബിന്റേത്.  സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ഐക്യത്തിന്റെയും നവ്യാനുഭൂതികള്‍ പകരുന്ന ഓണാഘോഷപരിപാടിയുടെ ഉത്ഘാടനം ഫാ. സജി നീണ്ടൂര്‍ ഭദ്രദീപം തെളിയിച്ചു നിര്‍വഹിക്കുകയുണ്ടായി.

സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ് എക്‌സിക്യൂട്ടീവ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോര്‍ജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.        

ചെണ്ടമേളത്തിനൊപ്പം താളമേളങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടികളോടുകൂടെയുള്ള മാവേലി തമ്പ്രാന്റെ എഴുന്നള്ളത്തു ഏവര്‍ക്കും ഹൃദ്യാനുഭവമായിമാറി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ക്ലബ്ബിന്റെ പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി അധ്യക്ഷനായി. ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി ശ്രീ ജോര്‍ജ് തോമസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു സംസാരിക്കുകയുണ്ടായി. സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ ഓണാഘോഷം നമ്മുടെ ക്ലബിന് കൂടുതല്‍ കരുത്തും ഊര്‍ജവും പകരട്ടെയെന്നും സമത്വ സുന്ദരമാര്‍ന്ന നല്ല നാളുകളെ ഏറെ പ്രതീക്ഷയോടെ നമുക്കു വരവേല്‍ക്കാമെന്നും സ്വാഗതം ആശംസിച്ചുകൊണ്ട് ശ്രീ ജോര്‍ജ് തോമസ് സംസാരിക്കുകയുണ്ടായി. 

 ക്ലബ്ബിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും ഏറെ അവസ്മരണീയമാണെന്നും, സ്വിന്‍ഡനില്‍ മാത്രമല്ല യുകെ യിലെമ്പാടും ക്ലബ്ബിന്റെ ഖ്യാതി ഏറെ പ്രശംസനീയമാണെന്നും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് നമ്മുടെ ക്ലബ്ബ് മുന്നേറണമെന്നും, ക്ലബ്ബിന്റെ മുന്നോട്ടുള്ള കാഴ്ചപ്പാടുകളും മറ്റുപ്രവര്‍ത്തനരീതികളും പ്രതിപാദിച്ചുകൊണ്ട് പ്രസിഡണ്ട് ശ്രീ സോണി കാച്ചപ്പിള്ളി ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് സംസാരിക്കുകയുണ്ടായി.  

എല്ലാവരും ഒത്തൊരുമയിലും സ്‌നേഹത്തിലും നിലകൊള്ളുന്ന SKSC കുടുംബത്തോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനകാരവുമാണെന്ന് ഫാ സജി നീണ്ടൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള മലയാളികളുടെ ഉത്സവമായ ഓണം, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും വ്യാപ്തിയും ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും സാഹോദര്യവും ഐക്യവും മുറുകെപ്പിടിക്കണമെന്നും  ഫാ സജി നീണ്ടൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയുണ്ടായി.   തുടര്‍ന്ന് എല്ലാ അംഗങ്ങള്‍ക്കും ഓണക്കോടി വിതരണം ചെയ്യുകയുണ്ടായി. 

പരിപാടികളെ ഏറെ സമയബന്ധിതമായും കൃത്യതയോടെയും വളരെ മനോഹരമായി കോഡീകരിക്കുകയും അതിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തത് ക്ലബ്ബിന്റെ ട്രഷറര്‍ ശ്രീ പ്രദീഷ് ഫിലിപ്പും ജോയിന്റ് സെക്രട്ടറി ശ്രീ അഗസ്റ്റിന്‍ ജോസഫും ചേര്‍ന്നാണ്. ഇരുവരും  ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.   

തുടര്‍ന്ന് വാശിയേറിയ വടംവലിമത്സരം, വിവിധങ്ങളായ ഓണക്കളികള്‍, മറ്റു കലാപരിപാടികള്‍ ഡിജെ എന്നിവയ്ക്കു നേതുത്വം നല്‍കിയത് ജയേഷ് കുമാര്‍, ഹരീഷ് കെ പി എന്നിവരുടെ നേതുത്വത്തിലാണ്. യുണൈറ്റഡ് കൊച്ചി  ഒരുക്കിയ രുചികരവും വിഭവസമൃദ്ധവുമായ ഓണസദ്യയോടെ SKSC യുടെ ഇക്കൊല്ലത്തെ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. ഓണാഘോഷങ്ങളുടെ നിറമുള്ള നിമിഷങ്ങള്‍ ഒപ്പിയെടുത്തത് യുകെയിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫേഴ്‌സ് ആയ ബെറ്റെര്‍ഫ്രയിസ് ഫോട്ടോഗ്രഫിയാണ്.  

വൈസ് പ്രസിഡന്റ് ശ്രീ സജി മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു സംസാരിക്കുകയുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.