യുക്മ, യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് - ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍മാരായ ലൈഫ് ലൈന്‍ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ ഫോര്‍ച്യൂണ്‍' ലോട്ടറിയുടെ വില്‍പ്പന അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ ആവേശകരമായി തുടരുന്നു. അസ്സോസ്സിയേഷനുകളില്‍ നടക്കുന്ന ഓണാഘോഷത്തിനോട് അനുബന്ധിച്ച് 'യുക്മ ഫോര്‍ച്യൂണ്‍' ലോട്ടറി വില്‍ക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായി കണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ് യുക്മ അംഗ അസ്സോസ്സിയേഷനുകള്‍.
ഭാഗ്യശാലികള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ ലഭിക്കുന്ന വിധമുള്ള സമ്മാനഘടനയാണ് യുക്മ ഫോര്‍ച്യൂണ്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്നത്. പതിനായിരം പൌണ്ട് ഒന്നാം സമ്മാനമായി ഒരു ഭാഗ്യശാലിയ്ക്ക് ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി നല്‍കുന്നത് 1 പവന്‍ സ്വര്‍ണ്ണമാണ്. മൂന്നാം സമ്മാനം 4 ഗ്രാം സ്വര്‍ണ്ണം വീതം രണ്ട് പേര്‍ക്ക് ലഭിക്കുമ്പോള്‍ നാലാം സമ്മാനം 7 പേര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണം വീതം ലഭിക്കുന്നതാണ്. യുക്മയുടെ എല്ലാ റീജിയണുകള്‍ക്കും ഒരു സമ്മാനമെങ്കിലും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. സ്വര്‍ണ്ണ സമ്മാനങ്ങളെല്ലാം 22 കാരറ്റ് സ്വര്‍ണ്ണമായിരിക്കും. പത്ത് രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറിയുടെ മറ്റൊരു ആര്‍ര്‍ഷണീയത 50 പൌണ്ടിന്റെ ടെസ്‌കോ വൌച്ചറാണ്. ലൈഫ് ലൈന്‍ പ്രൊട്ടക്ട് വഴി നിങ്ങള്‍ ചെയ്യുന്ന മോര്‍ട്ട്‌ഗേജ്, റീമോര്‍ട്ട്‌ഗേജ് ഇടപാടുകള്‍ക്ക് 50 പൌണ്ടിന്റെ ടെസ്‌കോ വൌച്ചറിന് അര്‍ഹരാകുവാന്‍ യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് - ഇന്‍ഷുറന്‍സ് സേവനദാതാക്കളായ ലൈഫ് ലൈന്‍ പ്രൊട്ടക്ടാണ് മുഴുവന്‍ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
യുക്മ ലോട്ടറിയ്ക്ക് തുടക്കം കുറിച്ച 2017ല്‍ ഷെഫീല്‍ഡ് സ്വദേശി സിബി മാനുവല്‍ ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോക്‌സ് വാഗണ്‍ പോളോ കാര്‍ സ്വന്തമാക്കിയപ്പോള്‍ 2018 ല്‍ ബര്‍മിംങ്ഹാമില്‍ നിന്നുള്ള സി.എസ്സ്. മിത്രന്‍ ബ്രാന്‍ഡ് ന്യൂ ടൊയോട്ട ഐഗോ കാര്‍ ഒന്നാം സമ്മാനമായി നേടി. 2019 ല്‍ ബ്രാന്‍ഡ് ന്യൂ പ്‌ഷോ 108 കാര്‍ സ്വന്തമാക്കിയത് ഹേവാര്‍ഡ്‌സ് ഹീത്തില്‍ നിന്നുള്ള ജോബി പൌലോസാണ്. 2024 ല്‍ റെഡ്ഡിച്ചില്‍ നിന്നുള്ള സുജിത്ത് തോമസാണ് പതിനായിരം (10000) പൌണ്ടിന്റെ ബമ്പര്‍ സമ്മാനം കരസ്ഥമാക്കിയത്.
യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനം അതാത് റീജിയണുകള്‍ക്കും അസ്സോസ്സിയേഷനുകള്‍ക്കുമായി വീതിച്ച് നല്‍കും. ബാക്കി വരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. യുക്മ നാഷണല്‍, റീജിയണല്‍ കമ്മിറ്റികളുടെയും അംഗ അസ്സോസ്സിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥമാണ് ലൈഫ് ലൈന്‍ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറി സംഘടിപ്പിച്ചിരിക്കുന്നത്.
2025 നവംബര്‍ 1ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ വേദിയില്‍ വെച്ചായിരിക്കും യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തപ്പെടുക. 2017 ല്‍ ആരംഭിച്ച യുക്മ ലോട്ടറി 2018, 2019, 2024 വര്‍ഷങ്ങളില്‍ വളരെ വിജയകരമായി നടത്തുവാന്‍ യുക്മയ്ക്ക് സാധിച്ചത് യുക്മ റീജിയണുകളുടെയും അംഗ അസ്സോസ്സിയേഷനുകളുടെയും സര്‍വ്വോപരി യു കെ മലയാളികളുടെയും ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയും കൊണ്ട് മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് മുഴുവന്‍ യു കെ മലയാളികളുടെയും പിന്തുണയുണ്ടാകണമെന്ന് യുക്മ ദേശീയ നിര്‍വ്വാഹക സമിതി അഭ്യര്‍ത്ഥിച്ചു.
യുക്മ ഫോര്‍ച്യൂണ്‍ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ - 07403203066, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് - 07852931287, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ - 07713183350 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)