ഇംഗ്ലണ്ടിന്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെന്റിലെ മെഡ്വേയില്‍ മലയാളികള്‍ ഒത്തുചേര്‍ന്നുള്ള ഓണാഘോഷം 2025 സെപ്റ്റംബര്‍ 13 ന് ദ ഹോവാര്‍ഡ് സ്‌കൂളിലെ അതി വിശാലമായ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുകയാണ്. കെന്റിലെ രണ്ട് പ്രബല മലയാളി സംഘടനകളായ മെഡ്വേ കേരള കമ്മ്യൂണിറ്റിയും കെന്റ് മലയാളി അസോസിയേഷനും ഒത്തു ചേര്‍ന്നാണ് ഈ വര്‍ഷവും ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
ഒരു സ്ഥലത്തെ ഈ രണ്ട് അസോസിയേഷനുകളും വ്യത്യസ്തമായാണ് മുന്‍ കാലങ്ങളില്‍ ഓണാഘോഷമുള്‍പ്പെടെയുള്ള മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.ദൈവത്തിന്റെ സ്വന്തം നാട് പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ സ്വന്തം നാട്ടിലെ സഹോദരങ്ങള്‍ക്ക് തണലേകുവാനാണ് ഭിന്നതകള്‍ മറന്ന് MKC യും KMAയും കൈകള്‍ കോര്‍ത്തത്. തുടര്‍ന്ന് ഓണം,ക്രിസ്തുമസ്, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയ പരിപാടികള്‍ രണ്ടു സംഘടനകളും ഒന്നു ചേര്‍ന്നാണ് നടത്തി വരുന്നത്.
ഇനി മെഡ് വേ മലയാളികള്‍ ഒറ്റക്കെട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇതാദ്യമാണ് മെഡ്വേ മലയാളി അസോസിയേഷന്‍ എന്ന പേരില്‍ മെഡ്വേ മലയാളികള്‍ ഓണാഘോഷം സംഘടിപ്പിയ്ക്കുന്നത്.
രണ്ട് അസോസിയേഷനുകളിലും യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലാത്ത നിരവധി പുതുമുഖങ്ങള്‍ കഴിഞ്ഞ 16 വര്‍ഷമായി MKC യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സര്‍വ്വസമ്മതനായ മാത്യു ജേക്കബ് പുളിക്കത്തൊട്ടിയോടും KMA യുടെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ച വിജയ് മോഹനുമൊപ്പം കൈകള്‍ കോര്‍ക്കുമ്പോള്‍ വ്യത്യസ്തവും നവീനവുമായ ആശയങ്ങളുമായി മെഡ്വേ മലയാളി അസോസിയേഷന്‍ ജൈത്രയാത്ര തുടരുകയാണ്.
നിതീഷ് മത്തായി, ഷൈജന്‍ അബ്രഹാം,നിരേഷ് ജോസഫ്,മനോജ് പിള്ള,ഒബിന്‍ തോട്ടുങ്കല്‍, ബിനോയി സെബാസ്റ്റ്യന്‍ എന്നീ പുതുമുഖങ്ങളുടെ നവീനമായ ആശയങ്ങളോടെ നടത്തിയ സ്‌പോര്‍ട്‌സ് ഡേ മുക്തകണ്ഠ പ്രശംസ നേടിയിരുന്നു.
മെഡ്വേയിലെ ജില്ലിംഗ്ഹാമില്‍ തന്നെ തയ്യാര്‍ ചെയ്യുന്ന ഓണ സദ്യ,24 വനിതകള്‍ ഒത്തുചേരുന്ന മെഗാ തിരുവാതിര,ദക്ഷിണ UK യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ നൃത്ത പ്രകടനങ്ങള്‍,മെഡ്വേ മങ്കമാരുടെ നാടന്‍ പാട്ട് നൃത്തം,ukയില്‍ തരംഗം സൃഷ്ടിച്ച കലാകാരന്‍ ആംബ്രോയുടെ സംഗീത-നൃത്ത-DJ പരിപാടി, പുലികളിയും മാവേലിമന്നന് വരവേല്‍പ്പും തുടങ്ങിയ പരിപാടികള്‍ മെഡ്വേ മലയാളിളുടെ ഓണത്തിന് മാറ്റു കൂട്ടും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
07578486841, 07940409924, 07915656907