മിഡില്‍സ്ബറോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും സെപ്തംബര്‍ ആറിന് ' പൂത്താലം 2k 2 5 എന്ന പേരില്‍ ഗംഭീരമായി ഓണം ആഘോഷിച്ചു. മുഖ്യാതിഥിയായി സിനി ആര്‍ട്ടിസ്റ്റ് ജിജി സ്‌കറിയ പങ്കെടുത്തു.
ഓണകളികളും ഓണ സദ്യയും ഓണപ്പാട്ടും തിരുവാതിരയും വടംവലിയും ഒക്കെയായി നിരവധി പരിപാടികളാണ് ഒരുക്കിയിരുന്നത്.
ഓണത്തിന്റെ പ്രധാന കലാപരിപാടികളായ തിരുവാതിര കളി, കൈകൊട്ടി കളി, കുട്ടികളുടെ ഡാന്‍സ് എന്നിങ്ങനെ നിരവധി കലാപരിപാടികള്‍ ഏവരുടേയും ഹൃദയം കീഴടക്കി.
സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വടംവലി മത്സരവും നടന്നു. കുട്ടികള്‍ക്കായി നിരവധി കായിക മത്സരങ്ങളും ഒരുക്കിയിരുന്നു.
പൊതു സമ്മേളനത്തില്‍ ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പൊതു സമ്മേളനത്തില്‍ അധ്യക്ഷന്‍ സാജന്‍ തോമസ്, സെക്രട്ടറി ജിഷമോള്‍ ജോസ് ഏവരേയും സ്വാഗതം ചെയ്തു.പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ജിജി സ്‌കറിയ ഉത്ഘാടനം ചെയ്തുകൊണ്ട് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
ബോസ് മാത്യുവും ജോബി ജോസഫും ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ജോബി ജോസഫ് ഏവര്‍ക്കും നന്ദി പറഞ്ഞു.
വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. എല്ലാ അംഗങ്ങളും പായസം ഉള്‍പ്പെടെ രുചിയേറിയ സദ്യ ആസ്വദിച്ചു കഴിച്ചു
തുടര്‍ന്ന് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മനീഷ് മാത്യു , സെക്രട്ടറിയായി സാജന്‍ തോമസ്, വൈസ് പ്രസിഡന്റായി ജെസി മോള്‍ ജോബി, ജോയ്ന്റ് സെക്രട്ടറിയായി ജിഷാമോള്‍ ജോസ്, ട്രസ്്റ്റിയായി ബോസ് മാത്യു, യൂത്ത് കോര്‍ഡിനേറ്ററായി നിഖില്‍ വര്‍ഗീസിനേയും ദില്‍ന മാത്യുവിനേയും തെരഞ്ഞെടുത്തു. ആര്‍ട്‌സ് സെക്രട്ടറിയായി താരാ ദ്രൗപതി, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി അമല്‍ പീറ്റര്‍, ലേഡീസ് വിങ് കോര്‍ഡിനേറ്ററായി പ്രജി സുമേഷ്, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി എല്‍ദോസ് തോമസ്, നിധിന്‍ പ്രദീപ് കുമാര്‍ , ആന്റണി ഫ്രാന്‍സിസ്, മഞ്ജരി അരുണ്‍ എന്നിവരെ തെരഞ്ഞെടുത്തു.
യുകെയിലെ പ്രശസ്ത മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.