ലിവര്‍പൂള്‍ എസ്എഫഎക്‌സ് കാത്തലിക് ആകാദമിയില്‍ സെപ്റ്റംബര്‍ 6ന് സംഘടിപ്പിച്ച ലിംകയുടെ ഓണ ആഘോഷങ്ങളില്‍ പങ്കെടുത്ത 650 ല്‍ പരം ആളുകള്‍ക്ക് നവ്യനുഭൂതികള്‍ ഒരുക്കിയ ലിംകയുടെ ഓണ ആഘോഷങ്ങള്‍ ലിവര്‍പൂള്‍ മേയറസ്സ് ബാബറ മറി ആണ് ഭദ്രദീപം കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്തത്.
ഈ ഓണ ആഘോഷ ചടങ്ങില്‍ മേഴ്സി റെയില്‍വേയുടെ ഫിനാന്‍സ് ഡയറക്ടര്‍ ശ്രീ. ക്രിസ് മാര്‍ ഏവര്‍ക്കും ആശംസ അറിയിച്ചു.
ലിവര്‍പൂളില്‍ ഒരു പക്ഷെ യുകെയില്‍ തന്നെ ആദ്യമായി ഉറിയടി മത്സരവും ഒരുക്കിയായിരുന്നു. ലിംക ഇത്തവണത്തെ ഓണ ആഘോഷത്തെ ദീപ്തമാക്കിയത്..ഇത് കാണികളുടെ മനം കവര്‍ന്ന ഒരു മത്സരമായിരുന്നു.
കൂടാതെ ഓണ ആഘോഷത്തിന് മാറ്റ് കൂട്ടികൊണ്ട് നിരവധി ഓണകളികളും,പുരുഷ, വനിതാ വടം വലി മത്സരങ്ങളും,തൃക്കാക്കര അപ്പന് തിരുമുല്‍ കാഴ്ചയും, തിരുവാതിരയും മറ്റ് വിവിധങ്ങളായ നൃത്തങ്ങളും,ഗാനങ്ങളും,കാണികളെ കുടുകുടാ ചിരിപ്പിച്ച കോമഡി സ്‌കിറ്റും ഉണ്ടായിരുന്നു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, വൈസ് കെയര്‍ ആന്‍ഡ് വൈസ് ഫുഡ്‌സ് ലിമിറ്റഡ്, റിലയന്‍സ് കേറ്ററിംഗ് ,മേഴ്സി റെയില്‍, എനോറ കളക്ഷന്‍സ് , സ്പൈസ് മാര്‍ക്കറ്റ് , ജിയാ ട്രാവെല്‍സ് മയില്‍ ഫുഡ്‌സ് എന്നിവര്‍ മുഖ്യ സ്‌പോണ്‍സര്‍മാര്‍ ആയിരുന്നു.
ലിവര്‍പൂള്‍ നഗരത്തില്‍ നല്ല ഓണ ആഘോഷങ്ങളും, രുചികരമായ ഓണസദ്യയും ഒരുക്കിയ ലിംകയുടെ ഭാരവാഹികള്‍ക്ക് പ്രതേകം നന്ദിയും പറഞ്ഞാണ് ലിവര്‍പൂള്‍ മേയറസ് ബാബറ മറി യാത്രയായത്.
അടുത്ത വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 5 ശനിയാഴ്ച ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.