CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 37 Seconds Ago
Breaking Now

സ്റ്റാര്‍മറെ രക്ഷപ്പെടുത്താന്‍ നെട്ടോട്ടം! അടുത്ത തെരഞ്ഞെടുപ്പ് വരെ നേതാവായി തുടരാന്‍ ബുദ്ധിമുട്ടും; ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തില്‍ പ്രധാനമന്ത്രി പദം തെറിക്കുമെന്ന് ആശങ്ക; മണ്ടേല്‍സന്‍ 'ഇഫക്ട്'?

വിവാദം ആളിക്കത്തുമ്പോള്‍ പ്രധാനമന്ത്രി നിശബ്ദത ഭേദിക്കുമെന്നാണ് കരുതുന്നത്

ഡൗണിംഗ് സ്ട്രീറ്റില്‍ കീര്‍ സ്റ്റാര്‍മറുടെ കസേര സംരക്ഷിക്കാന്‍ നെട്ടോട്ടം. ബ്രിട്ടന്റെ യുഎസ് അംബാസിഡറായിരുന്ന ലോര്‍ഡ് മണ്ടേല്‍സനെ കുറിച്ചുള്ള ആരോപണങ്ങളില്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നം.10ന് അറിവുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ വിവാദം വേണ്ടിവന്നു. 

കുട്ടികളെ പീഡിപ്പിച്ച് ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന് എതിരായ ആദ്യ വിധി തെറ്റാണെന്നും, ഇതിന് എതിരായി കേസ് പോകണമെന്നും മണ്ടേല്‍സന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളെ കുറിച്ച് കഴിഞ്ഞ ആഴ്ച തന്നെ നം.10 മനസ്സിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നില്ലെന്നും, ഈ പശ്ചാത്തലത്തിലാണ് ബുധനാഴ്ച കോമണ്‍സില്‍ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് തുടരുന്നതില്‍ വിശ്വാസം പ്രകടിപ്പിച്ചതെന്നുമാണ് ശ്രോതസ്സുകള്‍ ആവര്‍ത്തിക്കുന്നത്. 

കീര്‍ സ്റ്റാര്‍മര്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ആഭ്യന്തര കലാപം കനക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി പുറത്താകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. സ്റ്റാര്‍മര്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ തൂങ്ങിപ്പിടിച്ച് കിടക്കുന്നതായി വിമത എംപിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വിവാദം ആളിക്കത്തുമ്പോള്‍ പ്രധാനമന്ത്രി നിശബ്ദത ഭേദിക്കുമെന്നാണ് കരുതുന്നത്. ലോര്‍ഡ് മണ്ടേല്‍സനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും മറച്ചുവെച്ചതെന്ന് ഡൗണിംഗ് സ്ട്രീറ്റ് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടരുന്ന തിരിച്ചടികള്‍ക്കിടെയാണ് പ്രധാനമന്ത്രിക്ക് യുഎസ് അംബാസിഡര്‍ പദവിയില്‍ നിന്നും ലേബര്‍ പിയറിനെ പുറത്താക്കേണ്ടി വന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.