CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 7 Seconds Ago
Breaking Now

യുകെയില്‍ വീട്ടമ്മ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു ; മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴികാണാതെ ബന്ധുക്കള്‍

മൂന്നുമാസം മുമ്പ് യുകെയിലെത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് മരിച്ചത്.

യുകെയില്‍ കൊച്ചുമക്കളെ നോക്കാന്‍ പോയ വീട്ടമ്മ മരിച്ചു.മൃതദേഹം നാട്ടിലെത്തിക്കാന്‍ വഴികാണാതെ ബന്ധുക്കള്‍. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണില്‍ മരിച്ചത്. സൗത്താംപ്ടണില്‍ ഉള്ള മകന്‍ സുമിത്തിന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി മൂന്നുമാസം മുമ്പ് യുകെയിലെത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് മരിച്ചത്. സതാംപ്ടണ്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോയി സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം.

എന്നാല്‍ യുകെയിലേക്ക് വന്നപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാത്തതിനാല്‍ ആശുപത്രിയില്‍ 5000 പൗണ്ടിന്റെ ബില്‍ അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് കുടുംബം വഹിക്കണം. സുമിത് ടെസ്‌കോ വെയര്‍ ഹൗസിലും ഭാര്യ ജോയ്‌സ് കെയറര്‍ ആയുമാണ് ജോലി ചെയ്യുന്നത്. ചന്ദ്രിയുടെ മറ്റുമക്കള്‍ സന്ദീര്‍ (ഒമാന്‍), സുശാന്ത്. മരുമക്കള്‍ ജോയിസ്, പ്രീജ

മൃതദേഹം നാട്ടിലെത്തിക്കാന്‍ ചാരിറ്റി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.