CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 44 Seconds Ago
Breaking Now

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും, ഫസ്റ്റ് ലേഡി മെലാനിയയ്ക്കും സ്റ്റേറ്റ് ബാന്‍ക്വറ്റ് നല്‍കി 'സന്തോഷിപ്പിച്ച്' രാജാവും, രാജ്ഞിയും; എലിസബത്ത് 2-ന്റെ കുടീരത്തില്‍ റീത്ത് സമര്‍പ്പിച്ച് പ്രസിഡന്റ്; ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് അറിയിച്ച് സ്റ്റാര്‍മര്‍!

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവുകളില്‍ ഒന്നാണിതെന്ന് ട്രംപ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദേശീയ സന്ദര്‍ശനം ആഘോഷമാക്കി രാജാവും, രാജ്ഞിയും. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ സ്റ്റേറ്റ് ബാന്‍ക്വറ്റില്‍ മനംമയങ്ങിയ ശേഷമാണ് ട്രംപും, കുടുംബവും മടങ്ങിയത്. വിന്‍ഡ്‌സര്‍ കാസിലില്‍ ഒരുക്കിയ ബാന്‍ക്വറ്റില്‍ രാജാവും, പ്രസിഡന്റും പ്രസംഗിച്ചു.

അമേരിക്കയുമായുള്ള സവിശേഷ ബന്ധത്തെ കുറിച്ചാണ് രാജാവ് പ്രസംഗിച്ചത്. ഒപ്പം യൂറോപ്പ് ഇപ്പോള്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞങ്ങളും, സഖ്യകക്ഷികളും ഉക്രെയിന് പിന്തുണ നല്‍കുന്നു, അക്രമം തടയാനും, സമാധാനം പുനഃസ്ഥാപിപ്പിക്കാനുമാണ് ഇത്. രണ്ട് മഹത്തായ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ നിമിഷം. മികച്ചതും, മോശവുമായ സമയങ്ങളില്‍ ഒരുമിച്ച് ആഘോഷിക്കുകയും, ഒരുമിച്ച് കരയുകയും, ഒരുമിച്ച് നില്‍ക്കുകയും ചെയ്തവരാണ് നമ്മള്‍', ട്രംപിനെ അരികിലിരുത്തി ചാള്‍സ് പറഞ്ഞു. 

1970-കളില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ തന്റെ മകള്‍ ട്രിസിയയ്ക്ക് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും വരനെ തേടിയ കാര്യവും ചാള്‍സ് ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. അന്ന് മാധ്യമങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ നിക്‌സണ്‍ കുടുംബത്തിലെ ഒരാളെ വിവാഹം ചെയ്‌തേനെ, രാജാവ് തമാശയായി പറഞ്ഞു. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവുകളില്‍ ഒന്നാണിതെന്ന് ട്രംപ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രണ്ട് തവണ ബ്രിട്ടനില്‍ ദേശീയ സന്ദര്‍ശനം നടത്തിയ പ്രസിഡന്റ് താന്‍ മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള തമാശ ഹാളിലും പൊട്ടിച്ചിരി വിടര്‍ത്തി. വില്ല്യം രാജകുമാരനെ പോലൊരു ഭാവി രാജാവിനെ വളര്‍ത്തിയ രാജാവിനെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. യുകെയിലെ സിംഹത്തിന്റെ ഹൃദയമുള്ള ജനങ്ങളെയും പ്രസിഡന്റ് പ്രസംശിച്ചു. 

അതേസമയം പ്രസിഡന്റ് ട്രംപിന്റെ ദേശീയ സന്ദര്‍ശനം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്ന നടപടി ഈ വീക്കെന്‍ഡില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.