യുകെയിലേക്ക് വിമാനം കയറും മുമ്പേ ചാള്‍സ് രാജാവിനേയും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനേയും പുകഴ്ത്തി ട്രംപ്. ചാള്‍സ് രാജാവിനെ സുന്ദരനായ മാന്യന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജാവും രാജ്ഞിയും ദീര്‍ഘകാലമായി തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ യുകെയെ പ്രതിനിധീകരിക്കുന്നത് വളരെ നന്നായിട്ടാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശന വേളയില്‍ യുകെയുമായി വ്യാപാര കരാര്‍ ചര്‍ച്ച തുടരാന്‍ ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നുവെന്നും വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടും മുമ്പ് ട്രംപ് പറഞ്ഞു.
ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നിരവധി കമ്പനികള്‍ യുകെയില്‍ നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ചു ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് നടത്തുന്നത്.