CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 9 Seconds Ago
Breaking Now

ട്രംപിന്റെ യുകെ സന്ദര്‍ശനം ; കനത്ത സുരക്ഷയെ മറികടന്ന് വിന്‍സര്‍ കൊട്ടാരത്തിന് മുന്നില്‍ പ്രതിഷേധം

രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ഔദ്യോഗികമായി ഇതാദ്യമായാണ് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാള്‍സ് രാജാവിന്റെ അതിഥിയായാണ് സന്ദര്‍ശനം. ഭാര്യ മെലാനിയയ്‌ക്കൊപ്പം ഇന്നലെ രാത്രിയാണ് ട്രംപ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലെത്തിയത്.

രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷം ഔദ്യോഗികമായി ഇതാദ്യമായാണ് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.

റെഡ് കാര്‍പറ്റ് ഒരുക്കിയായിരുന്നു സ്വീകരണം നല്‍കിയത്. ട്രംപ് എത്തിയതോടെ തെരുവുകളില്‍ പ്രതിഷേധവും ശക്തമായിരുന്നു. കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കിയിട്ടും രാത്രി എഴുപതോളം വരുന്ന പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രകടനവുമായി എത്തി വിന്‍സര്‍ കാസിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 

ട്രംപിന് വിന്‍സര്‍ കൊട്ടാരത്തിലെ രണ്ടുദിവസം നീളുന്ന ഔദ്യോഗിക സ്വീകരണ പരിപാടികള്‍ക്കും വിരുന്നിനും ഇന്ന് തുടക്കമാകും. രാജകുടുംബത്തിനൊപ്പമുള്ള ഉച്ച ഭക്ഷണത്തിന് ശേഷം ട്രംപ് വിന്‍സറിലെ സെന്റ് ജോര്‍ജ് ചാപ്പലിലുള്ള എലിസബത്ത് രാജ്ഞിയുടെ ശവകുടീരം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വൈകീട്ടാണ് വിന്‍സര്‍ കൊട്ടാരത്തിലെ ഔദ്യോഗിക അത്താഴ വിരുന്ന്. വ്യാഴാഴ്ച പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തും.




കൂടുതല്‍വാര്‍ത്തകള്‍.