ജോലികളുടെ പേരിലുള്ള തര്‍ക്കത്തില്‍ സമരത്തിന് അനുകൂലമായി വന്‍തോതില്‍ വോട്ട് ചെയ്ത് ഫസ്റ്റ് ഇയര്‍ ഡോക്ടര്‍മാര്‍. ബാലറ്റില്‍ പങ്കെടുത്ത 97 ശതമാനം പേരും പണിമുടക്കിനെ അനുകൂലിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന വിഭാഗമാണ് ഫസ്റ്റ് ഇയര്‍ ഡോക്ടര്‍മാര്‍.
ഇതോടെ എന്‍എച്ച്എസിന് വീണ്ടും ആറ് മാസത്തെ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ഇതിനിടെ ബിഎംഎ സര്‍വ്വെയില്‍ പങ്കെടുത്ത റസിഡന്റ് ഡോക്ടര്‍മാരില്‍ 34 ശതമാനം പേര്‍ തങ്ങള്‍ക്ക് കൃത്യമായി ജോലി ലഭിക്കുന്നില്ലെന്നും വ്യക്തമാക്കി. 2025 ആഗസ്റ്റ് മുതലാണ് പതിവ് ജോലികള്‍ കിട്ടുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നത്. സെക്കന്‍ഡ് ഇയര്‍ ഡോക്ടര്‍മാരില്‍ ഈ സ്ഥിതി 52 ശതമാനം പേരെയും ബാധിക്കുന്നു.
നിലവില്‍ സമരപദ്ധതികള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് ബിഎംഎ വ്യക്തമാക്കി. എന്നാല്‍ ഗവണ്‍മെന്റുമായി ശമ്പളവിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ ജോലി സംബന്ധിച്ച് പരിഹാരം ഉരുത്തിരിയേണ്ടി വരും. കൂടാതെ 2008 മുതല്‍ സംഭവിച്ച 21 ശതമാനം വരുമാന നഷ്ടം നികത്തി കിട്ടുകയും വേണം, ബിഎംഎ നേതാക്കന്‍മാര്‍ പറയുന്നു.
2023 മുതല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ 12 തവണയാണ് പണിമുടക്കിയത്. ഇത് എന്‍എച്ച്എസ് സേവനങ്ങളെ തകിടം മറിക്കുകയും, 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടമാകാന്‍ വഴിയൊരുക്കുകയും ചെയ്തു. 'ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് വന്‍ ഡിമാന്‍ഡ് നേരിടുമ്പോള്‍ കരിയറില്‍ സുരക്ഷിതത്വമില്ലായ്മ നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ല', ബിഎംഎ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി ചെയര്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു.