CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 6 Seconds Ago
Breaking Now

റാഡിക്കല്‍ ഇസ്ലാമിസത്തോട് 'സഹിഷ്ണുത' കാണിക്കുന്നതിനെതിരെ ടോറി നേതാവ്; ബ്രിട്ടനിലെ തെരുവുകളില്‍ വിദ്വേഷത്തിന്റെ കാര്‍ണിവല്‍; മാഞ്ചസ്റ്റര്‍ സിനഗോഗ് ഭീകരാക്രമണത്തിന് ശേഷവും ഈ ആഭാസം അരങ്ങേറുന്നതിനെതിരെ ബാഡെനോക്

നമ്മുടെ നാടിന് അന്യമായ ആശയങ്ങളെ ഇറക്കുമതി ചെയ്ത് സഹിക്കേണ്ടതില്ല, കെമി ബാഡെനോക്

മാഞ്ചസ്റ്റര്‍ സിനഗോഗ് അക്രമത്തിന് പിന്നാലെ റാഡിക്കല്‍ ഇസ്ലാമിസത്തോട് കാണിക്കുന്ന സഹിഷ്ണുതയെ അപലപിച്ച് കെമി ബാഡെനോക്. ടോറി കോണ്‍ഫറന്‍സിന് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് ഇസ്രയേലിന് എതിരായ പ്രതിഷേധങ്ങള്‍ ബ്രിട്ടനിലെ തെരുവുകളെ വിദ്വേഷത്തിന്റെ കാര്‍ണിവലായി മാറിയെന്ന് നേതാവ് വിമര്‍ശിച്ചത്. 

ഇന്തിഫാദ ആഗോളമായി മാറണമെന്നത് പോലുള്ള മുദ്രാവാക്യങ്ങള്‍ ജൂതര്‍ക്ക് എതിരായ അതിക്രമങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് കെമി ബാഡെനോക് ചൂണ്ടിക്കാണിച്ചു. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ നിയമത്തിലെ പഴുതുകള്‍ അടയ്ക്കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വീക്കെന്‍ഡില്‍ 492 പേരെ അറസ്റ്റ് ചെയ്ത ശേഷമാണ് മാര്‍ച്ചിനെ കൈകാര്യം ചെയ്യാന്‍ ഷബാന മഹ്മൂദ് പോലീസിന് കൂടുതല്‍ അധികാരം നല്‍കിയത്. 

നടപടികള്‍ വേഗത്തില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ബാഡെനോക് ആവശ്യപ്പെട്ടു. 'തീവ്രവാദം പരിശോധനകളില്ലാതെ പോകുകയാണ്. നമ്മുടെ നഗരങ്ങളിലെ തെരുവുകളില്‍ നാണംകെട്ട പെരുമാറ്റത്തിനാണ് വഴിയൊരുക്കുന്നത്. വിദ്വേഷത്തിന്റെ കാര്‍ണിവലാണ് ഇത്. ജൂതരുടെ സ്വദേശത്തിനെതിരെയുള്ള വിദ്വേഷം. ജൂതരുടെ താമസസ്ഥലം ഇല്ലാതാക്കണമെന്നാണ് മുദ്രാവാക്യം', ടോറി നേതാവ് പറഞ്ഞു. 

റാഡിക്കല്‍ ഇസ്ലാമിസ്റ്റ് ആശയങ്ങളെ വെച്ചുപൊറുപ്പിച്ചാല്‍ ജൂതരുടേത് മാത്രമല്ല, നമ്മുടെയെല്ലാം വിശ്വാസങ്ങളെ ബാധിക്കും, ആര്‍ക്കും സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എല്ലാ മാന്യരായ, ശരിയായ ചിന്തയുള്ള രാജ്യത്തെ ഓരോ വ്യക്തിക്കും നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശമിതാണ്, ഇതിനൊപ്പം നമ്മള്‍ നില്‍ക്കില്ല. നമ്മുടെ നാടിന് അന്യമായ ആശയങ്ങളെ ഇറക്കുമതി ചെയ്ത് സഹിക്കേണ്ടതില്ല, കെമി ബാഡെനോക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.