നൂറിലേറെ ബ്രിട്ടീഷ് മേധാവികളെ ഒപ്പം കൂട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ആദ്യ ഇന്ത്യന്‍ വ്യാപാര മിഷന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ജൂലൈയില്‍ ഒപ്പുവെച്ച വ്യാപാര കരാറിന്റെ ഭാഗമായി നിക്ഷേപങ്ങള്‍ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജംബോ പ്രതിനിധി സംഘവുമായി സ്റ്റാര്‍മറുടെ യാത്ര.
അതേസമയം ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ഭാവിയില്‍ കൂടുതല്‍ വിസകള്‍ അനുവദിക്കാനുള്ള സാധ്യതകള്‍ സ്റ്റാര്‍മര്‍ തള്ളിക്കളഞ്ഞു. യുകെയില്‍ കൂടുതല്‍ ഇന്ത്യക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നത് പദ്ധതിയുടെ ഭാഗമല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനിലെ ഐടി പോലുള്ള മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ അനുവദിക്കണമെന്ന് ഇന്ത്യ കടുംപിടുത്തം തുടര്‍ന്നതോടെയാണ് സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിക്കാന്‍ വൈകിയത്. അതേസമയം സ്റ്റാര്‍മറുടെ പ്രതിനിധി സംഘത്തിലുള്ള ചീഫ് എക്‌സിക്യൂട്ടീവുമാരും ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നതിന് അനുകൂലമാണ്. എന്നാല്‍ വ്യാപാര കരാറും, വിസയും തമ്മില്‍ ബന്ധമില്ലെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.
ഭാവിയില്‍ ഇത് മാറ്റം വരാന്‍ സാധ്യതയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ന്യൂ ഡല്‍ഹിയുമായി ഒപ്പുവെച്ച കരാര്‍ പ്രയോജനപ്പെടുത്താനാണ് ബിസിനസ്സുകള്‍ ആഗ്രഹിക്കുന്നത്. ഇതിനകം തന്നെ ബ്രിട്ടീഷ് എയര്‍വേസ് ഡല്‍ഹി വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യുകെ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘത്തെയാണ് പ്രധാനമന്ത്രി ഒപ്പം കൂട്ടിയിരിക്കുന്നത്. 125 ചീഫ് എക്‌സിക്യൂട്ടീവുമാരും, സംരംഭകരും, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാും, മുന്‍നിര കള്‍ച്ചറല്‍ സ്ഥാപന മേധാവികളും സംഘത്തിലുണ്ട്.