പണം പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ വഴിതെറ്റിയെന്ന് മുന്നറിയിപ്പ്. ഗവണ്‍മെന്റ് കൃത്യമായി വഴികാട്ടാതെ നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നതെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥ വൃന്ദത്തെ ചുമക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് അടച്ചുപൂട്ടുമെന്ന് മാര്‍ച്ചിലാണ് കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുന്നത്. ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്യുന്ന ജോലികള്‍ അനാവശ്യമായി ആവര്‍ത്തിച്ച് പണം പാഴാക്കുന്നുവെന്നായിരുന്നു ആരോപണം.
അടച്ചുപൂട്ടല്‍ ഏകദേശം 10,000 ജോലികള്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുവഴി അഡ്മിന്‍ ചെലവുകളില്‍ മാത്രം നൂറുകണക്കിന് മില്ല്യണ്‍ പൗണ്ട് പ്രതിവര്‍ഷം ലാഭിക്കാനും, ഇത് ഫ്രണ്ട്‌ലൈനിലേക്ക് ചെലവാക്കാന്‍ നല്‍കാമെന്നും കരുതിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം നീളുമെന്ന് കരുതിയ നടപടിക്രമങ്ങള്‍ ഇപ്പോള്‍ തന്നെ സ്തംഭിച്ച അവസ്ഥയിലാണ്.
പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ടി വരുന്ന തുക ഏകദേശം 1 ബില്ല്യണ്‍ പൗണ്ട് എത്തുമെന്നാണ് കരുതുന്നത്. ഈ ബില്‍ ആര് ചുമക്കുമെന്ന തര്‍ക്കമാണ് പ്രധാന പ്രതിസന്ധി. കൂടാതെ നിയമനിര്‍മ്മാണം നടത്തി സ്ഥാപനത്തെ റദ്ദാക്കാനുള്ള സമയവും ലഭിച്ചിട്ടില്ല.
ബില്‍ കവര്‍ ചെയ്യാന്‍ അധിക ഫണ്ട് വേണമെന്ന ആവശ്യങ്ങളെ ട്രഷറി തള്ളുകയാണ്. നിലവിലെ ബജറ്റില്‍ ഇത് താങ്ങാന്‍ കഴിയില്ലെന്ന് എന്‍എച്ച്എസ് അധികൃതരും വ്യക്തമാക്കുന്നു. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുകയെന്ന പ്രധാന ജോലിയില്‍ നിന്നും ജീവനക്കാരുടെ ശ്രദ്ധ തിരിക്കുന്നതാണ് ഈ പരിപാടിയെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.