CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 31 Seconds Ago
Breaking Now

പരാതി നല്‍കി സ്റ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ മോഷണംപോയ ബൈക്കില്‍ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ

കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ബൈക്ക് മോഷണം പോയതായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

ബൈക്ക് മോഷണം പോയെന്ന് ഉടമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങി വരുമ്പോള്‍ കണ്ടത് മോഷണം പോയ ബൈക്കോടിച്ച് പോകുന്ന മോഷ്ടാവിനെ. പിന്നെ ഓടിച്ചിട്ട് പിടികൂടി ഉടമ. മുട്ടികുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്.

കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ബൈക്ക് മോഷണം പോയതായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതി നല്‍കി പുറത്തിറങ്ങിയപ്പോള്‍ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തന്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയാപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനില്‍ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആള്‍ ബൈക്കുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.

രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. പൊലീസെത്തി പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷ്ടിക്കാന്‍ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.