
















കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പു വച്ചതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അയാള്‍ ശിവന്‍കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.
''പത്ര സമ്മേളനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി, അയാള്‍ ശിവന്‍ കുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്... നേമത്ത് ബിജെപി MLA തോറ്റെന്ന് ആരാണ് പറഞ്ഞത്? ശ്രീ.പി.എം MLA സംഘിക്കുട്ടി...' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ പുകഞ്ഞു നില്‍ക്കുകയാണ് എല്‍ഡിഎഫ്. പദ്ധതി നടപ്പിലാക്കാന്‍ ഒരുതരത്തിലും സമ്മതിക്കില്ലെന്ന നിലപാടില്‍ സിപിഐ നില്‍ക്കുമ്പോള്‍ പദ്ധതിയില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎം.