CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 38 Seconds Ago
Breaking Now

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്റെ ആത്മഹത്യ ; കൃത്യമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളെ പല പ്രശ്നങ്ങളും അലട്ടുന്നുണ്ട്.

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല ജീവനൊടുക്കിയ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളെ പല പ്രശ്നങ്ങളും അലട്ടുന്നുണ്ട്. അതിനെല്ലാം ഒരു പരിഹാരം വേണം. ശബരിനാഥ് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ പ്രതിസന്ധിയിലും ശശി തരൂര്‍ പ്രതികരിച്ചു. പ്രചരണത്തിന് ഇറങ്ങിയ കുട്ടിയാണ്. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല. അപ്പീല്‍ പോകും. അപ്പീലില്‍ പ്രതീക്ഷയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

വൈഷ്ണയുടെ പേര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.