CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 18 Minutes 5 Seconds Ago
Breaking Now

ആനന്ദ് റ്റി വി ഡയറക്ടര്‍ ശ്രീകുമാറിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രവാസി രത്ന അവാര്‍ഡ്, രാജു കുന്നക്കാടിന് കലാരത്‌ന പുരസ്‌കാരം.

ബെല്‍ഫാസ്റ്റ്:നോര്‍ത്തേ ണ്‍ അയര്‍ലണ്ടിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബെല്‍ഫാസ്റ്റ് പ്രൊവിന്‍സിന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന് ബെല്‍ഫാസ്റ്റ് സെന്റ് കോള്‍മിസെല്‍സ് ഹോളില്‍ നടക്കും.വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രഥമ പ്രവാസി രത്ന അവാര്‍ഡ് ഏഷ്യാനെറ്റ് റ്റി വി ഡയറക്ടറും, യൂറോപ്പ് ആനന്ദ് റ്റി വി ചെയര്‍മാനുമായ എസ്. ശ്രീകുമാറിനും, പ്രഥമ കലാ രത്ന അവാര്‍ഡ് രാജു കുന്നക്കാട്ടിനും സമര്‍പ്പിക്കും.

ചെയര്‍മാന്‍ അനില്‍ കൊടോപ്പറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. പ്രസിഡണ്ട് പ്രദീപ് ജോസഫ് സ്വാഗതം ആശംസിക്കും. യൂറോപ്പ് റീജിയന്‍ പ്രസിഡണ്ട് ജോളി പടയാട്ടില്‍ മുഖ്യ പ്രഭാഷണം നടത്തും.സെക്രട്ടറി ബാബു തോമസ്, ട്രഷറര്‍ ഷൈബു ജോസഫ്,ഗ്ലോബല്‍ ഹെല്‍ത്ത് ഫോറം പ്രഡിഡന്റ് ജിമ്മി മൊയ്ലാന്‍,ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ബിജു വൈക്കം,അയര്‍ലണ്ട് പ്രൊവിന്‍സ് സെക്രട്ടറി റോയ് പേരയില്‍, ട്രഷറര്‍ മാത്യൂസ് കുര്യാക്കോസ്, എക്‌സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യന്‍ കുന്നും പുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡണ്ട് പ്രദീപ് ജോസഫ്,ചെയര്‍മാന്‍ അനില്‍ പോള്‍,സെക്രട്ടറി ക്ലിന്റോ തോമസ്, ട്രഷറര്‍ ജോബി ജോര്‍ജ്, വൈസ് ചെയര്‍മാന്‍ സണ്ണി കട്ടപ്പന,വൈസ് പ്രസിഡണ്ട് സിജു ജോര്‍ജ്, ആര്‍ട്‌സ് ആന്‍ഡ്. കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ജീമോന്‍ തോമസ്, യൂത്ത് വിംഗ് കോ - ഓര്‍ഡിനേറ്റര്‍ സനു പടയാട്ടില്‍,ജോയിന്റ് സെക്രട്ടറി ഡിജോ ,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സോജു ഈപ്പന്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള, പ്രസിഡണ്ട് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, വൈസ് ചെയര്‍ പേഴ്‌സണ്‍ മേഴ്സി തടത്തില്‍, വൈസ് പ്രസിഡണ്ടുമാരായ ഗ്രിഗറി മേടയില്‍,തോമസ് അറമ്പന്‍കുടി, യൂറോപ്പ് റീജിയന്‍ പ്രസിഡണ്ട് ജോളി തടത്തില്‍, ജര്‍മ്മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ സന്ദേശം നല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.