CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 57 Seconds Ago
Breaking Now

ലയന്‍സ് ക്ലബ് കൊച്ചി യൂറോപ്പ് രൂപീകൃതമാകുന്നു ; ആദ്യ യോഗം ബിര്‍മിംഹാമില്‍ വെച്ചു നടന്നു

യൂറോപ്പിള്‍ ആദ്യമായി മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു ലയണ്‍സ് ക്ലബ് രൂപീകൃതമാകുകയാണ്.

ലയന്‍സ് ക്ലബ് കൊച്ചി യൂറോപ്പിന്റെ ആദ്യ യോഗം നവംബര്‍ 15 ആം തിയതി ശനിയാഴ്ച ബിര്‍മിംഹാമിലെ മാര്‍സ്റ്റണ്‍ ഗ്രീന്‍ ടെന്നീസ് ക്ലബ്ബില്‍ വെച്ചാണ് നടന്നത് . ലയണ്‍സ് ക്ലബ് കൊച്ചി യൂറോപ്പ് പ്രസിഡന്റ് ഷോയ് കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ നടന്ന മീറ്റിംഗില്‍ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. ലോകത്താകമാനമായി 200 രാജ്യങ്ങളിലായി 1.4 മില്യണ്‍ അംഗങ്ങളുള്ള ബ്രഹുത്തായ ഒരു സംഘടനയുടെ ഭാഗമായി 'ലയന്‍സ് ക്ലബ് കൊച്ചി യൂറോപ്പ്' നിലവില്‍ വരുമ്പോള്‍ അത്  യൂറോപ്പിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ തന്നെ നാഴികകല്ലായി മാറും എന്ന്  പ്രസിഡന്റ് ഷോയ് കുര്യക്കോസ്  തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. യോഗത്തില്‍ സെക്രട്ടറി ജോളി തോമസ്, ട്രഷറര്‍ ടിന്റു ഏബ്രഹം എന്നിവര്‍  സന്നിഹിതരായിരുന്നു.

എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ  ബിജു വര്‍ഗീസ് 

ജിബു ജേക്കബ്,സുവി കുരുവിള,ജിതേഷ് നായര്‍ ,സിജോ അറക്കല്‍

സിറോഷ് ഫ്രാന്‍സിസ്,ജോണ്‍സന്‍ മാളിയേക്കല്‍ ,ടിന്റു കുര്യാക്കോസ്,

കനേഷ്യസ് അത്തിപ്പൊഴിയില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചു കൂട്ടുവാനും  സംഘടനയുടെ ഔദ്യോഗീകമായ ഉത്ഘാടനം,തുടര്‍ നടപടികള്‍ എന്നിവയെക്കുറിച്ച്    തീരുമാനം എടുക്കുവാനും എക്‌സിക്ക്യൂട്ടീവ് യോഗത്തില്‍ ധാരണയായി .

ആദ്യ ഘട്ടം എന്ന നിലയില്‍,ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ എകോപനം,  സമൂഹീക നന്മക്കായി ഉതകുന്ന വിവിധ പരിപാടികല്‍ എന്നിവ ലയണ്‍സ് ക്ലബ് കൊച്ചി യൂറോപ്പിന്റെ   ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .'we serve '  എന്ന മുദ്രാവാക്യവുമായി, ലോകം മുഴുവന്‍ സേവന സന്നദ്ധരുള്ള  ഈ ആഗോള സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു  യുകെ, യൂറോപ്പ് മലയാളി സമൂഹത്തില്‍ നിന്നും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഷോയ് കുര്യാക്കോസ് അറിയിച്ചു .

 

 




കൂടുതല്‍വാര്‍ത്തകള്‍.