CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 36 Seconds Ago
Breaking Now

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ; വീട്ടുടമ പൊലീസ് കസ്റ്റഡിയില്‍

താന്‍ ചാക്ക് വാങ്ങിയെന്നും എങ്ങനെ കടയില്‍ എത്തിയെന്ന് അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍. സംഭവത്തില്‍ വീട്ടുടമ്മ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയില്‍ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോര്‍ജ്. തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

മരിച്ചയാളെ പരിചയമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്‌റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നല്‍കുന്നത്. താന്‍ ചാക്ക് വാങ്ങിയെന്നും എങ്ങനെ കടയില്‍ എത്തിയെന്ന് അറിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.