CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 59 Seconds Ago
Breaking Now

മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെ; ലൈംഗിക തൊഴിലാളിയെന്ന് ജോര്‍ജിന്റെ മൊഴി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വീടിനുള്ളില്‍ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു.

കൊച്ചി തേവര കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണ് എന്നാണ് ജോര്‍ജിന്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണെന്ന് ജോര്‍ജ് പൊലീസിന് മൊഴി നല്‍കി. വീട്ടില്‍ വന്നതിനുശേഷം ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടായി. ഈ തര്‍ക്കത്തിനൊടുവില്‍ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നുവെന്നും ജോര്‍ജ് പൊലീസിനോട് പറഞ്ഞത്.

തേവര കോന്തുരുത്തിയില്‍ ജോര്‍ജിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ഇന്ന് രാവിലെ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണതൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോര്‍ജ് ഇരിക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടക്കുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ വീട്ടുടമ ജോര്‍ജ്ജ് കുറ്റം സമ്മതിച്ചു.

വീടിനുള്ളില്‍ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ ജോര്‍ജ് തളര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. ചാക്കില്‍ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.