CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 28 Minutes 18 Seconds Ago
Breaking Now

തിരുവനന്തപുരത്ത് 16 കാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു ; അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസ്

കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയില്‍ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു.

തിരുവനന്തപുരത്ത് പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവര്‍ത്തനം നടത്തിയിരുന്നു.

പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയില്‍ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു.

തിരികെ ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതര്‍ അമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ഡിവൈഎസ് പി യുടെ നേതൃത്തില്‍ യുഎപിഎ ചുമത്തി കേസ് അന്വേഷിക്കുന്നു. സംഭവത്തില്‍ എന്‍ഐഎയും വിവരശേഖരണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.