
















ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തെ എതിര്‍പ്പറിയിച്ച് ആര്‍എസ്എസ്. ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിര്‍പ്പറിയിച്ചത്. ആനന്ദിന് സംഘബന്ധമുണ്ടായിരുന്നുവെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു.
ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആര്‍എസ്എസ് പരസ്യവിമര്‍ശനവും ഉന്നയിച്ചു.
രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖില്‍ ആരോപിച്ചു.
മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നുവെന്നും സുരേഷിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് അഖില്‍ കുറിച്ചു.
'സാങ്കേതികമായി ആനന്ദ് ബിജെപി പ്രവര്‍ത്തകനായിരുന്നിരിക്കില്ല. ആനന്ദിനെ പോലെ മെമ്പര്‍ഷിപ് ഇല്ലാത്ത നൂറുകണക്കിന് പ്രവര്‍ത്തകരുടെ അധ്വാനവും സമയവും പണവുംകൂടി ചേര്‍ന്നതാണ് ചേട്ടന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വച്ച തൊപ്പിയിലെ പൊന്‍തൂവലായി കൊണ്ടുനടക്കുന്ന 35 സീറ്റ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ technucality വച്ച് ഉത്തരംകൊടുത്തപ്പോള്‍ മുറിവേറ്റത് മെമ്പര്‍ഷിപ് ഇല്ലാത്ത, ഇപ്പോഴും ഈ ദേശീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന, വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മറ്റൊരു option ഇല്ലാത്ത നൂറുകണക്കിന് അനുഭാവികളുടെ പ്രവര്‍ത്തകരുടെ ദേശീയവാദികളുടെ നെഞ്ചിലാണ്. എന്നാലും ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ ആനന്ദ് ആരുമായിരുന്നില്ലെന്ന്. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നു', കുറിപ്പില്ര്‍ പറയുന്നു.